യൂത്തനേഷ്യ ചിത്രീകരണം തുടങ്ങി

Web Desk
1 Min Read

കോഴിക്കോട്: ദയാവധം സമൂഹത്തില്‍ അനിവാര്യതയാണോ അതല്ല ക്രൂരതയാണോ? ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നായി വര്‍ഷങ്ങളായി ഇന്ത്യയിലിതുണ്ട്.

city exchange

ജീവിതം ഏറ്റവും വലിയ ദുസ്സഹമായി മാറിക്കൊണ്ടിരിക്കുന്ന ഒരാളെ മരണത്തിന് വിട്ടുകൊടുക്കലാണോ ഇത്തരമൊരു വിഷയത്തില്‍ ചെയ്യേണ്ടത്. മലയാളത്തില്‍ ആദ്യമായി ദയാവധത്തിനെ വേറിട്ട രീതിയില്‍ പ്രമേയമാക്കുന്ന ‘യൂത്ത
നേഷ്യ’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് വയനാട്ടില്‍ തുടക്കമായി.

യുവ സംവിധായകന്‍ ചാലിയാര്‍ രഘു കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചലച്ചിത്രമാണിത്. ഗോള്‍ഡണ്‍ സ്‌കോര്‍പ്പിയോ മൂവീസിന്റെ ബാനറില്‍ ഷാന്‍ബാബുവാണ് സിനിമ നിര്‍മിക്കുന്നത്. പ്രിയ, രഘു ചാലിയാര്‍, ഷാന്‍ ബാബു, സിങ്കല്‍ തന്മയ, ബച്ചന്‍ കാഞ്ഞങ്ങാട്, ഷെല്ലാസ്, അനൂപ് സന്തോഷ്, പി വി സന്ദീപ് കുമാര്‍, അസീസ് മാഞ്ഞാലി തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളുമാണ് അഭിനേതാക്കളായി എത്തുന്നത്.

- Advertisement -
Ad image

മറ്റ് അണിയറ പ്രവര്‍ത്തകര്‍: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ചാലിയാര്‍ രഘു, ക്യാമറ: വിപിന്‍ ശോഭാനന്ദ്, ആര്‍ട്ട് ഡയറക്ടര്‍: അബി അച്ചൂര്‍, മെയ്ക്കപ്പ്: ഷനീജ് ശില്‍പം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ലൗജേഷ്, എഡിറ്റര്‍: സലീഷ് ലാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സച്ചി ഉണ്ണികൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: അനൂബ് അയ്യപ്പന്‍, എല്‍ദോ പോത്തുക്കെട്ടി, ഷാഹുല്‍ കൃഷ്ണന്‍, അസോസിയേറ്റ് ക്യാമറമാന്‍: മനു, പ്രൊഡക്ഷന്‍ എക്്‌സിക്യൂട്ടീവ്: സന്‍ജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ആല്‍ഫി കെ ഫ്രാന്‍സിസ്, ബാസില്‍ ഇ വി, ഷാരോണ്‍ മാനുവല്‍, പി പി ജിതേഷ്.

Share This Article
Leave a Comment
error: Content is protected !!