

ദോഹ: തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര മഹല്ല് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ ഖത്തര്‍ പെരിങ്ങോട്ടുകര മഹല്ല് റിലീഫ് കമ്മറ്റി പുതിയ ഭാരവാഹികളെ ജനറല്‍ ബോഡി തിരഞ്ഞെടുത്തു.

നൗഷാദ് വലിയകത്ത് (പ്രസി), സുബൈര്‍ കണ്ണങ്കിലാത്ത്, ഫൈസല്‍ (വൈസ് പ്രസി), എന്നിവരേയും കാദിര് ഫില്‍ഫില (ജന സെക്ര), അജ്മല്‍, ബിബിന്‍ മൂസ, ഷിറാസ് വാലപറമ്പില്‍, ഷെഹീര്‍ (ജോ സെക്ര), സിയാദ് (ട്രഷ), അഹ്മദ് ഷാ (ജന കോര്‍ഡി) എന്നിവരെ തിരഞ്ഞെടുത്തു.

മുഖ്യരക്ഷാധികാരിയായി അഷ്റഫ് അമ്പലത്തിനെയും ഉപദേശക സമിതിയിലേക്ക് ബഷീര്‍ ഓരിപ്പറമ്പില്, സലിം കുമ്മംകണ്ടത്ത്, ഫക്രുദ്ധീന്, അഷ്റഫ് കുമ്മങ്കണ്ടത്, അബ്ദുല്‍ റഹിമാന്‍ എന്നിവരേയും തിരഞ്ഞെടുത്തു. ജാബിര്‍, അബ്ദുല്ല, ജാസിം, ഷിയാസ് ശാന്തി പുരത്ത്, അഫ്സല് കരിപ്പാംകുളം, ഉബൈദു, ഷിഹാസ് വാലപ്പറമ്പില്‍, ഷാജി മാഷ്, നൗഷാദ് അമ്പലത്ത്, മാസിന് നൗഷാദ്, ഷെജിന്‍ ഹൈദര്‍ എന്നീ പത്ത് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
അഷ്റഫ് കുമ്മംകണ്ടത്ത്, സെഹീര്‍ ബാഖവി, ബഷീര്‍ ഓരിപ്പറമ്പില്, അഷ്റഫ് അമ്പലത്ത്, ഒ എച്ച് അബ്ദുല്ല, സിയാദ് പുതിയ വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

