ശരത്കുമാറുമൊന്നിച്ചുള്ള ‘ബാന്ദ്ര’യിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഉത്തരേന്ത്യന്‍ താരം ദാരാ സിംഗ് ഖുറാന

Web Desk
2 Min Read

കൊച്ചി: അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ പ്രതിനായകനായി മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദരാസിങ് ഖുറാനയും എത്തുന്നു. അടുത്തിടെയാണ് അദ്ദേഹം തന്റെ ആദ്യ മലയാള ചിത്രമായ ബാന്ദ്രയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വളരെ മനോഹരമായ അനുഭവങ്ങളാണ് ഈ യുവനടന്‍ സിനിമയെക്കുറിച്ച് പങ്കുവെച്ചത്.

city exchange

‘മലയാളത്തില്‍ ഇത് എന്റെ ആദ്യത്തെ പ്രൊജക്റ്റ് ആയിരുന്നു. അതിനാല്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ നല്ല ആശങ്ക ഉണ്ടായിരുന്നു. കാരണം എന്നോട് എല്ലാവരും പറയുമായിരുന്നു തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഭാഷ ഒരു പ്രശ്‌നമായിരിക്കുമെന്ന്, പക്ഷെ അങ്ങനെ ആയിരുന്നില്ല. കൊച്ചിയിലെ ഷൂട്ടിങില്‍ ഏറ്റവും രസകരം എന്നത് മഴയുള്ള ഒരു ദിവസം മുതിര്‍ന്ന അഭിനേതാവായ ആര്‍. ശരത്കുമാറിനൊപ്പം ഷൂട്ട് ചെയ്ത ഫൈറ്റ് സീക്വന്‍സ് ആയിരുന്നു’.

‘നിങ്ങള്‍ മുതിര്‍ന്ന അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍, അവരുടെ വിനയത്തില്‍ നിന്ന് നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു. ഫൈറ്റ് സീക്വന്‍സ് ചെയ്യുമ്പോള്‍ എന്റെ തോളിലോ, മുതുകിലോ എവിടെയെങ്കിലും തൊടേണ്ടി വരുമ്പോള്‍ അദ്ദേഹം എന്നോട് അനുവാദം ചോദിക്കുമായിരുന്നു. അത് വെറും ഒരു സീന്‍ മാത്രമാണെന്നും അതിനായി തനിക്ക് എന്തും ചെയ്യാം കഴിയും എന്നും അദ്ദേഹം വിചാരിക്കുന്നില്ല.’ ഇങ്ങനെയുള്ള സീനുകള്‍ക്ക് മുന്‍പ് അദ്ദേഹം എന്നോട് വന്നു ചോദിക്കും. ”ഈ ഷോട്ടിനായി ഞാന്‍ താങ്കളുടെ തോളില്‍ ഒരു തള്ളല്‍ തള്ളാമോ?’ ഇത് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ച ഒരു മനോഹരമായ പാഠമാണ് ധാരാ സിംഗ് പറയുന്നു.

- Advertisement -
Ad image

സെറ്റില്‍ വെച്ച പലതരത്തിലുള്ള സംഭാഷണങ്ങളും, പല വിഷയങ്ങളിലും ചര്‍ച്ചകളും നടത്തുമായിരുന്നു. ‘ഷോട്ടുകള്‍ക്കിടയില്‍ പോലും, ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍, അദ്ദേഹം മുന്‍ രാജ്യസഭാംഗമായിരുന്നതിനാല്‍ ഞങ്ങള്‍ രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം ചര്‍ച്ച ചെയ്യുമായിരുന്നു. മലയാളത്തിലെ മികച്ച ഒരു ഷൂട്ടിംഗ് അനുഭവമായിരുന്നു’ എന്നും ദാരാ സിംഗ് ഓര്‍മ്മിക്കുന്നു. ബാന്ദ്രയില്‍ ദിനോ മോറിയയും നായികയായി തമന്നയും വേഷമിടുന്നു. ദരാസിംഗിനെ സംബന്ധിച്ചിടത്തോളം പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. കൂടാതെ അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, സതീഷ് കൗശിക് എന്നിവര്‍ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അത് സതീഷ് കൗശിക്കിന്റെ മരണത്തിന് മുന്‍പുള്ള അവസാന ചിത്രങ്ങളില്‍ ഒന്നാണ്.

Share This Article
Leave a Comment
error: Content is protected !!