

കൊച്ചി: ഊട്ടിയിലെ റെയില്‍വെ റസ്റ്റ് ഹൗസില്‍ വച്ച് കാമുകനെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കെയിസില്‍ നിറച്ച സംഭവത്തിന് ജുലായ് 12ന് 26 വര്‍ഷം പിന്നിടുന്നു. പയ്യന്നൂര്‍ സ്വദേശിയും സിവില്‍ കോണ്‍ട്രാക്ടറുമായിരുന്ന മുരളീധരനാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്വദേശിനിയായ ഡോ. ഓമന പൊലീസ് പിടിയിലായെങ്കിലും ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു.

ഊട്ടി പൊലീസും കേരളാ പൊലീസും നിരന്തരമായി അന്വേഷണം നടത്തിയെങ്കിലും ഡോ. ഓമനയെ ഇതുവരെയും കണ്ടെത്താനായിരുന്നില്ല. ലേഡി സുകുമാരക്കുറുപ്പ് എന്ന പേരില്‍ അറിയപ്പെട്ട ഡോ. ഓമനയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

യെസ് ബീ സിനിമാസിന്റെ ബാനറില്‍ സുജിത്ത് ബാലകൃഷ്ണനാണ് ‘സീറോ ഡിഗ്രി സെല്‍ഷ്യസ്’ എന്ന ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത്. എഴുത്തുകാരനാണ് സുജിത്ത് ബാലകൃഷ്ണന്‍.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ ജീവിതം അടിസ്ഥാനമാക്കി ഇംഗ്ലീഷില്‍ രചിച്ച നോവല്‍ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് സുജിത്ത് ബാലകൃഷ്ണന്‍. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ മുന്‍നിര നടി നായികയാവുന്ന ചിത്രത്തില്‍ തമിഴ് നടന്മാരും ഭാഗമാവും. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ഊട്ടി, ബിഹാര്‍ എന്നിവിടങ്ങളിലായാണ് ലൊക്കേഷന്‍. താരനിര്‍ണയം ഉടന്‍ പൂര്‍ത്തിയാകുമെന്ന് സംവിധായകന്‍ സുജിത്ത് ബാലകൃഷ്ണന്‍ അറിയിച്ചു.

