

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘നല്ല സമയം’ നായികമാരെ തേടുന്നു. നല്ല സമയം സിനിമ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ
സംസാരശൈലിയില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-23. ഏപ്രില്‍ 23ന് തൃശൂരിലെ ഹോട്ടല്‍ പേള്‍ റിജന്‍സിയില്‍ രാവിലെ പത്തര മുതല്‍ വൈകുന്നേരം അഞ്ചര വരെ നടക്കുന്ന ഓഡിഷനിലേക്ക് താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

തന്റെ അഞ്ചാമത്തെ ചിത്രമായ പവര്‍സ്റ്റാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കേ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ തന്റെ ഫേസ്ബൂക് പേജിലൂടെ ഒ ടി ടി ചിത്രമായ ‘നല്ല സമയം’ ഒമര്‍ ലുലു അനൗന്‍സ് ചെയ്തിരുന്നു. ഗിന്നസ് സാധ്യതയുള്‍പ്പെടെ നിരവധി പ്രത്യേകതകളുള്ള ഒരു ചിത്രമായിരിക്കും നല്ല സമയം എന്നാണ് അണിയറയില്‍ നിന്നുള്ള വാര്‍ത്തകള്‍. പി ആര് ഒ: പ്രതീഷ് ശേഖര്‍.

