മലയാളത്തിന് അഭിമാനമായി റോട്ടന്‍ സൊസൈറ്റി; മുംബെ ഇന്‍ഡി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം

Web Desk
1 Min Read

തിരുവനന്തപുരം: എസ് എസ് ജിഷ്ണുദേവ് രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത മലയാളചിത്രം റോട്ടന്‍ സൊസൈറ്റി ആറാമത് മുംബെ ഇന്‍ഡി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

city exchange

ഒരു റിപ്പോര്‍ട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അവിചാരിതമായി അതൊരു ഭ്രാന്തന്റെ കയ്യില്‍ ലഭിക്കുകയും തുടര്‍ന്ന് ആ ഭ്രാന്തന്‍ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആ ക്യാമറയില്‍ പകര്‍ത്തുന്ന കാഴ്ച്ചകളുമാണ് സിനിമയുടെ ഇതിവൃത്തം.

സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ സൃഷ്ടിയാണന്നും സിനിമ അവസാനിച്ചാലും പ്രേക്ഷക മനസ്സുകളില്‍ തങ്ങി നില്ക്കുന്ന നിമിഷങ്ങള്‍ റോട്ടന്‍ സൊസൈറ്റി സൃഷ്ടിക്കുന്നുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമല്‍ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനലാണ് റോട്ടന്‍ സൊസൈറ്റിയെ തെരഞ്ഞുത്തത്. ചിത്രം 2026-ല്‍ പ്രേക്ഷകസമക്ഷത്തിലെത്തും.

ടി സുനില്‍ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോള്‍ പ്രതിനായകനായി എത്തുന്നത് പ്രിന്‍സ് ജോണ്‍സണ്‍ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാല്‍, സുരേഷ് എം വി, ഗൗതം എസ് കുമാര്‍, ബേബി ആരാധ്യ, ജിനു സെലിന്‍, രാജേഷ് അറപ്പുരയില്‍, ജയചന്ദ്രന്‍ തലയല്‍, വിപിന്‍ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവന്‍, അഭിഷേക് ശ്രീകുമാര്‍, സ്‌നേഹല്‍ റാവു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

- Advertisement -
Ad image

വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍ ആണ് റോട്ടന്‍ സൊസൈറ്റിയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഒപ്പം സ്‌നേഹല്‍ റാവു, ഷൈന്‍ ഡാനിയേല്‍ എന്നിവര്‍ കോ പ്രൊഡക്ഷന്‍ ചെയ്തിരിക്കുന്നു. പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയില്‍ സൗണ്ട് ഇഫക്ട്‌സിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സൗണ്ട് എഫക്ട്‌സ് നിര്‍വഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൗണ്ട് ഡിസൈന്‍ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. പ്രജിന്‍ ഡിസൈന്‍സ് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്. പി ആര്‍ ഓ: അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!