
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ (ക്യൂ കെ ഐ സി) 2026 വര്‍ഷത്തേക്കുള്ള പുതിയ കലണ്ടര്‍ പുറത്തിറക്കി. ചടങ്ങില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്ലത്തീഫ് മദനി, ഏബിള്‍ ഗ്രൂപ്പ് എം ഡി എ പി മുഹമ്മദ് ബഷീറിന് ആദ്യ പ്രതി നല്‍കി കലണ്ടര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

വിജ്ഞാനപ്രദമായ വിവരങ്ങളും പ്രാര്‍ഥനാ സമയങ്ങളും കൃത്യമായി ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രവാസികള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയതാണ് കലണ്ടര്‍. ഖത്തറിലെയും കേരളത്തിലെയും സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അശ്‌റഫ്, ഗള്‍ഫ് ഇസ്ലാഹി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ശരീഫ് എലാങ്കോട്, ക്യു കെ ഐ സി പ്രസിഡന്റ്
കെ ടി ഫൈസല്‍ സലഫി, ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ മിശ്കാത്തി, ട്രഷറര്‍ മുഹമ്മദലി മൂടാടി, സെക്രട്ടറി സ്വലാഹുദീന്‍ സ്വലാഹി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖരും ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് 6000 4485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
