സഫാരിയില്‍ കേക്ക് ഫെസ്റ്റിവല്‍ പ്രൊമോഷന് തുടക്കമായി

Web Desk
2 Min Read

ദോഹ: സഫാരിയില്‍ കേക്ക് ഫെസ്റ്റിവല്‍ പ്രമോഷന് ഡിസംബര്‍ 21ന് തുടക്കമായി. കേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന കേക്ക് കട്ടിംഗ് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍, ജനറല്‍ മാനേജര്‍ സുരേന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മറ്റു സഫാരി മാനേജ്‌മെന്റ് പ്രധിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

city exchange

ക്രസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വിവിധ ഇനങ്ങളില്‍ പെട്ട കേക്കുകളും പേസ്ട്രികളും നിരത്തി സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് കേക്ക് ഫെസ്റ്റിവല്‍ പ്രമോഷന്‍ ആരംഭിച്ചിരിക്കുന്നത്. സഫാരി റിച്ച് പ്ലം കേക്ക്, ഡേറ്റ്സ് ആന്റ് ഫിഗ് പ്ലം കേക്ക്, സര്‍പ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡക്കറേറ്റഡ് ക്രിസ്തുമസ് കേക്കുകള്‍, ഫ്രഷ് ക്രീം കേക്ക്, ക്രിസ്തുമസ് യുലെലോഗ് കേക്ക്, ക്രിസ്തുമസ് ക്രീം കേക്ക്, ജിഞ്ചര്‍ ഹൗസ്, അറബിക്ക് മിസ്റ്റിക് കേക്ക്, ബനാന ബ്ലൂബെറി കേക്ക്, പ്ലം മഫിന്‍സ്, ക്രിസ്തുമസ് കുക്കീസ് തുടങ്ങി 50ല്‍പരം വ്യത്യസ്തമായ കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടാതെ പഴമ ഒട്ടും ചോരാതെ വളരെ രുചികരമായ തീരിയില്‍ പ്രത്യേകം തയ്യാറാക്കിയ മെച്ച്വേര്‍ഡ് പ്ലം കേക്കും സഫാരി ബേക്കറി ഇത്തവണ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വിദഗ്ദരായ കേക്ക് മേക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രീമിയം ക്വാളിറ്റി ചേരുവകളാല്‍ സഫാരിയുടെ സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റില്‍ തന്നെ തയ്യാറാക്കുന്നത് കൊണ്ട് ഗുണമേന്മ ഉറപ്പാക്കാന്‍ സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ച് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളില്‍ കേക്കുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വാങ്ങാവുന്ന സൗകര്യവും സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

കൂടാതെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷന്‍ ഷോപ്പ് ആന്റ് ഡ്രൈവുലൂടെ മുപ്പത് ബെസ്റ്റിയൂണ്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നുണ്ട്. സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂണ്‍ കാറുകള്‍ വീതവും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച് ബെസ്റ്റിയൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത.് സഫാരിയുടെ എല്ലാ ഓട്ട്ലറ്റുകളിലും ഈ ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്‍ ലഭ്യമായിരിക്കും. പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി 5ന് നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!