

ദോഹ: മലപ്പുറം വള്ളിക്കുന്ന സ്വദേശി ഖത്തറില്‍ നിര്യാതനായി. വള്ളിക്കുന്ന് കടലുണ്ടി നഗരം പാറക്കണ്ടി വീട്ടില്‍ ഹമീദ് (60) ആണ് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

പിതാവ്: കളത്തുമലയില്‍ മുഹമ്മദ്. മാതാവ്: പള്ളീമ്മക്കുട്ടി. ഭാര്യ: സുഹറ ഹമീദ്.

മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി കെ എം സി സി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
