Featured
പ്രവാസി ഭാരത യാത്ര- 2

പഴയ കാലത്തേക്ക് മടങ്ങിപ്പോയതുപോലെ
കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് നാല്‍പ്പത് കിലോമീറ്ററിലധികം അകലെയാണ് മിര്‍സാപൂര്‍. മലിക്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തീവണ്ടി കയറിയാണ് മിര്‍സാപൂരിലെത്തേണ്ടത്.


മലിക്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അത്ഭുതത്തിന്റേയും കൗതുകത്തിന്റേയും കലവറയായിരിക്കും. കേരളത്തില്‍ ഓരോ തീവണ്ടിയും പ്ലാറ്റ്‌ഫോമിലെത്താന്‍ നിശ്ചിത സമയ ഇടവേള ആവശ്യമാണ്. എന്നാല്‍ മലിക്പൂരിന്റെ അവസ്ഥ അതല്ല. ഓരോ രണ്ടോ മൂന്നോ മിനുട്ടു കൂടു
മ്പോഴും തീവണ്ടികള്‍ വന്നും പോയും കൊണ്ടിരിക്കുന്നു.


സമീപ ഗ്രാമങ്ങളില്‍ നിന്നും എത്തുന്നവരുടെ കേന്ദ്രമാണ് മലിക്പൂര്‍. നഗരങ്ങളിലേക്ക് തൊഴിലെടുക്കാനെത്തുവരെല്ലാം രാവിലെ മലിക്പൂരില്‍ തീവണ്ടിയിറങ്ങിയാണ് ജോലിയും തേടി പോകുന്നത്. തൊഴില്‍ കഴിഞ്ഞ് വൈകിട്ട് നഗരത്തില്‍ നിന്നും ഗ്രാമത്തിലേക്കുള്ള മടക്കയാത്രയും മലിക്പൂരിലെ തീവണ്ടി സ്റ്റേഷനെ ആശ്രയിച്ചു തന്നെയാണ്.


റോഡില്‍ ബസ് സര്‍വീസ് നടത്തുന്നതു പോലെയാണ് തീവണ്ടികള്‍ വന്നുകൊണ്ടിരിക്കുന്നത്. ഓരോ തീവണ്ടിയില്‍ നിന്നും ആയിരങ്ങളാണ് മലിക്പൂരില്‍ ഇറങ്ങുന്നത്.

തികഞ്ഞൊരു ഗ്രാമപ്രദേശമാണ് മിര്‍സാപൂര്‍. അവിടെ പരമ്പരാഗതമായി കാര്‍ഷിക കുടുംബങ്ങളാണ് താമസിക്കുന്നത്. ഒന്നോ രണ്ടോ കുടുംബങ്ങളുടെ വയലുകളില്‍ വെള്ളം നിറഞ്ഞ് കുളങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അമ്പലങ്ങളും പള്ളികളുമൊക്കെയായി സ്വച്ഛമായ ഗ്രാമീണ ജീവിതം.
മിര്‍സാപൂരില്‍ മലയാളികള്‍ നടത്തുന്നൊരു വിദ്യാഭ്യാസ കേന്ദ്രമുണ്ട്. ശൈത്യകാലത്തെ അവധിയായതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും ആരെയും കാണാനായില്ല.
റോഡരികിലെ പൈപ്പില്‍ നിന്നും അതിരാവിലെ ആളുകള്‍ കുളിക്കുന്നുണ്ടായിരുന്നു. ചെറുകിട വ്യവസായങ്ങള്‍ കുറേയുണ്ട് ഈ പ്രദേശത്ത്. പുരുഷന്മാര്‍ കയ്യിലിടുന്നവളകളൊക്കെ ഇവിടെ നിന്നാണ് നിര്‍മിച്ച് പുറത്തു വരുന്നത്.

റോഡിന്റെ ഇരുഭാഗങ്ങൡലും വയലുകളും കുളങ്ങളും. ഈ കുളങ്ങളില്‍ നിന്നും മീന്‍ പിടിക്കുന്നത് ഇവരുടെ ദിനചര്യയാണ്. വീടിന്റേയും കെട്ടിടങ്ങളുടെയുമെല്ലാം ചുമരില്‍ ചാണകം പതിപ്പിച്ചിരുന്നു. ഉണങ്ങിയ ചാണകമാണ് ഇവിടുത്തെ ഇന്ധനം.
കാര്‍ഷിക കുടുംബങ്ങളെല്ലാം കൊയ്‌തെടുത്ത നെല്ല് മെതിക്കുന്നതും പതിരു മാറ്റുന്നതുമെല്ലാം ഇവിടുത്തെ പതിവ് കാഴ്ചകള്‍.
സൈക്കിള്‍ റിക്ഷകളാണ് ഇവിടുത്തെ പ്രധാന വാഹനം. ആളുകള്‍ ചവിട്ടിപ്പോകുന്ന സൈക്കിള്‍ റിക്ഷകള്‍ ഇക്കാലത്തും ബംഗാളിലെ കാഴ്ചകള്‍ തന്നെയാണ്.

ഓട്ടോറിക്ഷകളും ഇവിടങ്ങളിലുണ്ട്. ആറോ ഏഴോ പേര്‍ ഓരോ ഓട്ടോറിക്ഷയിലും സഞ്ചരിക്കുന്നു. ബാര്‍ബര്‍ ഷോപ്പുകളെല്ലാം റോഡിലെ കല്ലുകളാണ്. റോഡിലിരുന്ന് മുടിവെട്ടുന്നത് എത്രയെങ്കിലും കാണാം.
ദരിദ്ര കര്‍ഷകരാണ് ഭൂരിപക്ഷവും. വയലുകളിലെ കുളങ്ങള്‍ കുളിക്കാനും പാത്രം കഴുകാനും നനക്കാനുമൊക്കെ ഉപയോഗിക്കുമ്പോള്‍ കുടിവെള്ളം പൈപ്പ് ലൈന്‍ വഴിയാണ് വരുന്നത്.

ടൈംമെഷിനില്‍ സഞ്ചരിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പൊള്ളൊരു കാലത്ത് എത്തിയതു പോലെ!
കേരളത്തില്‍ നിന്നുമെത്തി ബംഗാളി ഭാഷയില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദലി നൂറാനിയും ഷുഹൈബ് ചെമ്പ്രയും ഉള്‍പ്പെടെ സ്ഥലങ്ങള്‍ കാണിച്ചു തരാനും ചരിത്രം പറയാനും കൂടെയുണ്ടായിരുന്നത് വലിയ സഹായമായിരുന്നു.


