തീവ്രവാദ ബന്ധം; സൗദിയില്‍ 81 പേര്‍ക്ക് വധശിക്ഷ

Web Desk
1 Min Read

റിയാദ്: തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് ഒരേ ദിവസം സൗദിയില്‍ 81 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. കഴിഞ്ഞ വര്‍ഷം ആകെ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിതെന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തുന്നതായി.

city exchange

ഇസ്‌ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ, ഹൂതി വിമത സേനകള്‍ ഉള്‍പ്പെടെ ഭീകര സംഘടനകളുമായി ബന്ധമുള്ള കുറ്റവാളികളും വധിക്കപ്പെട്ടവരിലുണ്ടെന്നാണ് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിവിലിയന്മാരേയും സുരക്ഷാ സേനയിലെ അംഗങ്ങളേയും കൊലപ്പെടുത്തിയത് ഉള്‍പ്പെടെ രാജ്യത്ത് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനാണ് വധശിക്ഷ വിധിച്ചതെന്ന് സൗദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സുപ്രധാന സാമ്പത്തിക സൈറ്റുകളേയും ലക്ഷ്യമിടല്‍, നിയമപാലകരെ കൊലപ്പെടുത്തുകയും ്അവരുടെ ശരീരം വികൃതമാക്കുകയും ചെയ്യുക, പൊലീസ് വാഹനങ്ങള്‍ ലക്ഷ്യമിട്ട് കുഴിബോംബുകള്‍ സ്ഥാപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം വധിക്കപ്പെട്ടവരുടെ മേല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

- Advertisement -
Ad image

ലോകത്ത് ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കൊല്ലപ്പെട്ട 81ല്‍ 73 പേരും സൗദികളും ഏഴുപേര്‍ യമനികളും ഒരാള്‍ സിറിയക്കാരനുമാണ്. രാജ്യത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദങ്ങള്‍ക്കും തീവ്രവാദ പ്രത്യയശാസ്ത്രങ്ങള്‍ക്കും എതിരെ സൗദി കര്‍ശനവും അചഞ്ചലവുമായ നിലപാട് സ്വീകരിക്കുന്നത് തുടരുമെന്നും വാര്‍ത്താ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!