കേരള ബജറ്റ് പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയര്‍ന്നില്ല: കാലിക്കറ്റ് ചേംബര്‍

Web Desk
1 Min Read

കോഴിക്കോട്: സംസ്ഥാന ബജറ്റ് പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയര്‍ന്നില്ലന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് വിലയിരുത്തി. രണ്ട് പ്രളയവും കോവിഡ്് മഹാമാരിയും തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വ്യാപാര സമൂഹത്തിന് ഒരു അനുകൂല പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായില്ല എന്നത് വലിയ പോരായ്മയാണെന്ന് ചേംബര്‍ പ്രസിഡന്റ് റാഫി ദേവസി പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ ബജറ്റ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു
റാഫി.

city exchange

കടമെടുത്തു വികസന പ്രവര്‍ത്തനം നടത്തുകയും ഈ കടം നികത്താന്‍ ജനങ്ങളില്‍ നിന്ന് വീണ്ടും നികുതി പിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ബജറ്റിലെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി വിട്ടു കൊടുക്കുന്നതിനുള്ള ഫണ്ട് വകയിരുത്തിയതായി കാണാത്തത് നിരാശപ്പെടുത്തി. അതേ സമയം മലബാറിലെ ബേപ്പൂര്‍ ടൂറിസം- നഗര റോഡ് വികസന പദ്ധതികള്‍ ഏക ആശ്വാസം.

മലബാറിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നത് പ്രശംസനീയമാണ്. സ്വകാര്യ മേഖലയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങാനുള്ള നിര്‍ദ്ദേശം കൂടുതല്‍ തൊഴില്‍ അവസരം നല്‍കും. കെ ഫോണ്‍ കമ്മീഷന്‍ ചെയ്യുന്നതോടെ ഏറ്റവുമുയര്‍ന്ന അതിവേഗ ഫൈബര്‍ ഡാറ്റാ കണക്ടിവിറ്റിയുള്ള സംസ്ഥാനമായി കേരളം മാറും.

- Advertisement -
Ad image

കെ റെയില്‍ പദ്ധതിയ്ക്ക് 2000 കോടി വകയിരുത്തുക വഴി പദ്ധതി നടപ്പിലാക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ചേംബര്‍ വിലയിരുത്തി.

യോഗത്തില്‍ പ്രസിഡണ്ട് റാഫി ദേവസ്സി അധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി, സുബൈര്‍ കൊളക്കാടന്‍, എം കെ നാസര്‍, ടി പി അഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!