ദേശീയ കമ്മിറ്റി വ്യാജം; മന്ത്രിക്കെതിരെ നോട്ടീസയക്കും: എ പി അബ്ദുല്‍ വഹാബ്

Web Desk
1 Min Read

കോഴിക്കോട്: ഇല്ലാത്ത ദേശീയ നേതൃത്വത്തിന്റെ പേരില്‍ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട നടപടിക്കെതിരെ മന്ത്രി അഹമദ് ദേവര്‍കോവിലിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്ന് ഐ എന്‍ എല്‍ നേതാവ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാകും.

city exchange

ഇബ്റാഹീം സുലൈമാന്‍ സേട്ടിന് ശേഷം നിലവില്‍ പാര്‍ട്ടിക്ക് ദേശീയ നേതൃത്വമില്ലെന്നും അദ്ദേഹം പറഞ്ഞു.
മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാന വാരം സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. ഇതോടനുബന്ധിച്ച് കോഴിക്കോട്ട് പ്രതിനിധി സമ്മേളനം നടക്കും. അജിത് കാച്ചാണിയെ അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാനാക്കി നാഷണല്‍ ദലിത് ലീഗ് രൂപീകരിക്കും.

ഐ എന്‍ എല്ലിന്റെ പേര്, പതാക, ഓഫീസ് എന്നിവ ഉപയോഗിക്കരുതെന്ന നിര്‍ദേശം തള്ളിക്കളയുന്നുവെന്നും ഇക്കാര്യം ജനാധിപത്യ രൂപത്തില്‍ നേരിടുമെന്നും വഹാബ് കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!