

ആലുവ: ബാങ്ക് ജംഗ്ഷനില്‍ എം എല്‍ എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിലെ മൂന്നു സ്റ്റീല്‍ ഇരിപ്പിടങ്ങള്‍ മോഷണം പോയ വിഷയത്തില്‍ അടിയന്തിരമായി മോഷണ വസ്തുക്കള്‍ കണ്ടെടുക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. ആലുവ ടൗണില്‍ മോഷണം സ്ഥിരം സംഭവമായിരിക്കുകയാണെന്ന് പരാതികളുണ്ടെന്നും ഇതു പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും നിരന്തരമായ പട്രോളിങ്ങ് നടത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

