
കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയ ബി ജെ പി നേതാക്കള്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും അവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും എസ് വൈ എസ്. അന്ധമായ മുസ്ലിം വിരോധം തലക്കുപിടിച്ചവരാണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. സമാനമായ പ്രസ്താവനകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

കടുത്ത തോതിലുള്ള ഇസ്ലാമോഫോബിയയാണ് ഇവരെ ബാധിച്ചിട്ടുള്ളത്. വെറുപ്പിന്റെ കുഴലൂത്തുകാരായ ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എസ് വൈ എസ്.ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചേര്‍ന്ന സംസ്ഥാന കാബിനറ്റില്‍ പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല, മുഹമ്മദ് പറവൂര്‍, എന്‍ എം സ്വാദിഖ് സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
