നാദാപുരം സ്വദേശി ഉംസലാലില്‍ വാഹനാപകടത്തില്‍ മരിച്ചു

Web Desk
1 Min Read

ദോഹ: നാദാപുരം നരിപ്പറ്റ കൊയ്യാല്‍ സ്വദേശി ചെരിഞ്ഞ പറമ്പത്ത് അമീര്‍ (25) ഖത്തര്‍ ഉംസലാല്‍ ഹൈവേയിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ഭാര്യ: അര്‍ശിന.

city exchange


ഖത്തര്‍ ഹാന്‍ഡ് ബോള്‍ അസോസിയേഷനില്‍ ജോലി ചെയ്തിരുന്ന സി പി അബ്ദുല്ലയാണ് പിതാവ്. നസീമ മാതാവാണ്. ദോഹയിലുള്ള അസ്മില്‍, ഹസ്‌നത്ത്, മുഹമ്മദ് അന്‍ഷിഫ്‌ എന്നിവര്‍ സഹോദരങ്ങളാണ്. പിതൃ സഹോദരന്‍ സി പി ഷൗക്കത്തലിയുടെ ദോഹ ടോപ് ടവര്‍ ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു.

കെ എ സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോവാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!