

കൊച്ചി: കോഴിക്കോട് എന്‍ ഐ ടി അലംനെ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച എന്‍ജിനീയറിങ് അധ്യാപകനുള്ള പ്രൊഫ. കെ എം ബഹാഉദ്ദീന്‍ അവാര്‍ഡ് കേരള ടെക്നോളജിക്ക്ല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ കോഴിക്കോട് എന്‍ ഐ ടി ഡെപ്യൂട്ടി ഡയറക്ടര്‍ പി എസ് സതീദേവിക്ക് സമ്മാനിച്ചു.

സംഘടനയുടെ ഭാരവാഹികളായ ഡാറില്‍ ആന്‍ഡ്രൂസ്, ജേക്കബ് കുര്യന്‍, കോഴിക്കോട് എന്‍ ഐ ടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ ഡോ. സതീദേവി എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയ്ക്ക് ഉത്തേജനമേകുന്ന പദ്ധതി നടപ്പാക്കുന്നതിനായി തിരികെ ഏല്പിച്ചു.
