

ദോഹ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച പിക്‌നിക് ജനപങ്കാളിത്തം കൊണ്ട് ആവേശകരമായി. അല്‍ ബിദ്ദാ പാര്‍ക്കില്‍ നടന്ന പിക്‌നിക് പരിപാടി യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള ഉദ്ഘാടനം ചെയ്തു. പിക്‌നിക്ക് കണ്‍വീനര്‍ രജി പുത്തൂരാന് സ്വാഗതം ആശംസിച്ചു.

പിക്‌നിക്കിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് കെ രഘുനാഥ്, മോഹന്‍ ജോണ്‍, സിറാജുദീന്‍ എം, ജോബിന്‍ പണിക്കര്‍, സരിന്‍ കക്കത്ത്, ബിജോയ് വേണുഗോപാല്‍, ജീമോന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, കണ്‍വീനര്‍ രജി പുത്തൂരാന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി.

