കേന്ദ്രമന്ത്രിക്ക് കുവാഖ് നിവേദനം നല്കി

Web Desk
0 Min Read

ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയില്‍ എത്തിച്ചേര്‍ന്ന കേന്ദ്രമന്ത്രി വി മുരളീധരന് ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് കണ്ണൂര്‍ വിമാനത്താവള യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിവേദനം നല്‍കി.

city exchange

വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുക, ഖത്തറില്‍ നിന്ന് കൂടുതല്‍ ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്യുക, സ്‌കൂള്‍ അവധിക്കാലത്ത് യാത്രാനിരക്കിലെ അനിയന്ത്രിത വര്‍ധന നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു നിവേദനം.

കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ എന്നിവര്‍ നിവേദക സംഘത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!