പ്രവാചകനിന്ദ രാജ്യത്തിന് നാണക്കേട്: ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റി

Web Desk
1 Min Read

ദോഹ:ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരും ബി ജെ പിയും നിരന്തരമായി ഇസ്‌ലാമിനേയും മുസ്‌ലിംകളേയും അവഹേളിക്കുകയും വേട്ടയാടുകയും ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രവാചകനെ നിന്ദിച്ച പ്രസ്താവന. കാണ്‍പൂരില്‍ മുസ്‌ലിംകള്‍ക്കെതിരെ പൊലീസ് സംരക്ഷണത്തോടെ ആര്‍ എസ് എസും ബി ജെ പിയും നീചമായ ആക്രമണം നടത്തുകയുമാണ് ഉണ്ടായത്.

city exchange

ലോക രാഷ്ട്രങ്ങള്‍ ഒന്നടങ്കം പ്രതിഷേധം അറിയിച്ചിട്ടും മതനിന്ദാ പ്രസ്താവന നടത്തിയവരെ മാറ്റി നിറുത്തിയതല്ലാതെ നിയമ നടപടി സ്വീകരിക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. ഇവരെ നിയമത്തിന്റെ മുമ്പില്‍ എത്തിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുക്കും മതേതരത്വം കാത്തുസൂക്ഷിക്കണമെന്നും ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ഖത്തര്‍ ഐ എം സി സി കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറി നടക്കുന്ന ആര്‍ എസ് എസിനാല്‍ നയിക്കപ്പെടുന്ന ഭരണകൂടത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ ജനാധിപത്യ, മതേതര കക്ഷികളും വ്യക്തികളും സ്ഥാപനങ്ങളും ലാഭേച്ച നോക്കാതെ ഒന്നിച്ച് അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ഐ എം സി സി സെട്രറല്‍ കമ്മറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂര്‍, ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍, ട്രഷറര്‍ മുസ്തഫ കബീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!