ചാലിയാര്‍ ദോഹ ലോക പരിസ്ഥിതി ദിന ബോധവത്ക്കരണം നടത്തി

Web Desk
2 Min Read

ദോഹ: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ചാലിയാര്‍ ദോഹ അബുഹമൂറിലെ സഫാരിമാളില്‍ ലോക പരിസ്ഥിതി ദിനാചരണവും ബോധവത്ക്കരണവും നടത്തി. ഓരോ വര്‍ഷവും വ്യത്യസ്ത പരിപാടികളുമായി ചാലിയാര്‍ ദോഹ പരിസ്ഥിതിദിനം കൊണ്ടാടാറുണ്ട്.

city exchange

പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുകൊണ്ട് സുസ്ഥിരമായി ജീവിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് ഓര്‍മപ്പെടുത്തിയാണ് ഈ പരിസ്ഥിതി ദിനം കടന്നു പോകുന്നത്. മനുഷ്യന് ജീവിക്കാന്‍ ഈ ഒരൊറ്റ ഭൂമി മാത്രമേ ഉള്ളൂ, ഇത് നശിച്ചാല്‍ ചെന്ന് പാര്‍ക്കാന്‍ മറ്റൊരിടമില്ല എന്ന അവബോധമുണ്ടാക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്. ഓണ്‍ലി വണ്‍ എര്‍ത് എന്ന ശീര്‍ഷകത്തില്‍ ഒരൊറ്റ ഭൂമിയേയും ആ ഭൂമി വരും തലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ലൈവ് പെയിന്റിങ്ങിലൂടെ ഖത്തറിലെ കലാകാരന്‍മാര്‍ തങ്ങളുടെ ക്യാന്‍വാസുകളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ചിത്രങ്ങള്‍ വരച്ചു പ്രദര്‍ശിപ്പിച്ചു.

ഖത്തറിലെ പ്രമുഖ ആര്‍ട്ടിസ്റ്റുകളായ ബാസിത് ഖാന്‍, ഫൈസല്‍ കുപ്പായി, ബഷീര്‍ നന്മണ്ട, ശ്യാം ദാസ് ആലപ്പുഴ, മണിമാല, സ്വാതി സിംഗ് എന്നിവര്‍ ലൈവ് പെയിന്റിംഗില്‍ പങ്കെടുത്തു. പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ഭാവിയുടെ പ്രകൃതിയെ കുട്ടികളുടെ ഭാവനയിലൂടെ എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ഡ്രോയിങ് ആന്റ് കളറിങ് മത്സരങ്ങളും സംഘടിപ്പിച്ചു.

- Advertisement -
Ad image

ഹമദ് മെഡിക്കല്‍ കോപ്പറേഷനിലെ റിസേര്‍ച്ചറും എന്‍വിയോര്‍മെന്റ് മൈക്രോ ബയോളജിയില്‍ പി എച്ച് ഡി ഹോള്‍ഡര്‍ കൂടിയായ ഡോ. പ്രതിഭ ഉദ്ഘാടന പ്രസംഗത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദമായി സംസാരിച്ചു. ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, ഷൗക്കത്തലി ടി എ ജെ, ഹൈദര്‍ ചുങ്കത്തറ, സിദ്ദീഖ് വാഴക്കാട്, നൗഫല്‍ കട്ടയാട്ട്, അജ്മല്‍ അരീക്കോട്, ഷഹാന ഇല്ലിയാസ് എന്നിവര്‍ സംസാരിച്ചു.

ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. ചാലിയാര്‍ ദോഹയുടെ പ്രഖ്യാപിത ലക്ഷ്യം പരിപൂര്‍ണ്ണ പരിസ്ഥിതി സംരക്ഷണവും സമൂഹത്തെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതും ആക്കി മാറ്റുക എന്നതുമാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു, ആക്ടിങ് ജനറല്‍ സെക്രട്ടറി സാബിഖുസാലാം എടവണ്ണ സ്വാഗതവും പറഞ്ഞു.

സഫാരി മാള്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, രാഗം ലൈബ്രറി, ഫൈവ് പോയിന്റ് ഖത്തര്‍ എന്നിവര്‍ പരിപാടിയുടെ മുഖ്യ പ്രായോജകര്‍ ആയിരുന്നു.

രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയില്‍, രഘുനാഥ് ഫറോക്ക്, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, നിയാസ് മൂര്‍ക്കനാട്, അബി ചുങ്കത്തറ, ഡോ. ഷഫീഖ് താപ്പി, ജൈസല്‍ വാഴക്കാട്, ഉണ്ണികൃഷ്ണന്‍ ഇല്ലത്ത്, അക്ഷയ് ചാലിയം എന്നിവര്‍ ക്യാമ്പയിനിനു നേതൃത്വം നല്‍കി. ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍ നന്ദി പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!