തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി വിഷു- ഈദ്- ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ ഐ സി സി അശോക ഹാളില്‍ വിഷു, ഈദ്, ഈസ്റ്റര്‍ സംഗമം ‘സൗഹൃദോത്സവം 2025’ അരങ്ങേറി. നൃത്തനൃത്ത്യങ്ങള്‍, ഗാനങ്ങള്‍, മുട്ടിപ്പാട്ട്, നാടന്‍ പാട്ടുകള്‍, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്ക് തുടങ്ങിയവ അവതരിപ്പിച്ചു.

city exchange

സൗഹൃദ വേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ചേര്‍ന്ന കലാസന്ധ്യക്ക് 350ല്‍പരം കലാ പ്രേമികള്‍ സാക്ഷ്യം വഹിച്ചു.

വേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സൗഹൃദോല്‍സവം 2025ന്റെ ഔദ്യോഗിക ഉദ്ഘാടനം ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ നിര്‍വഹിച്ചു. വേദിയുടെ വനിതാ കൂട്ടായ്മ അധ്യക്ഷ റജീന സലിം പ്രസംഗിച്ചു.

സൗഹൃദവേദി ട്രഷറര്‍ മുഹമ്മദ് റാഫി, ടി എ സി ഖത്തര്‍ എം ഡി മുഹ്‌സിന്‍ പറമ്പത്ത്, വേദി ജനറല്‍ കോഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, കുടുബ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍ കണ്ണത്ത് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. വേദി സെക്രട്ടറി അബ്ദുല്‍ റസാഖ് യോഗ നടപടികള്‍ നിയന്തിച്ചു.

- Advertisement -
Ad image

വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം സ്വാഗതവും കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാന്‍ ജിഷാദ് ഹൈദരാലി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ടി എ സി ഖത്തര്‍ അധ്യാപികയുടെ കൊറിയോഗ്രാഫിയില്‍ സൗഹൃദ വേദി കുടുംബങ്ങളിലെ കുരുന്നുകളും മുതിര്‍ന്നവരും കലാവിരുന്ന് ്അവതരിപ്പിച്ചു. ഷാബിത്ത്, കുമാരി ഹിബ ബദറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനവിരുന്നും വനിതാ അംഗമായ അമൃതയുടെ നൃത്താവിഷ്‌കാരവും മുതിര്‍ന്ന വനിതകള്‍ സിനിമാറ്റിക് ഡാന്‍സും അലിഫ് മുട്ടിപ്പാട്ട് സംഘത്തിന്റെ മുട്ടിപ്പാട്ടും അവതരിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!