റോബോടാക്‌സി പരീക്ഷിക്കുന്നോ; ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ അവസരമുണ്ട്

Web Desk
1 Min Read

ദോഹ: കര്‍വയുടെ പുതിയ റോബോടാക്സിയുടെ പൊതുപരീക്ഷണം ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് സേവനം നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

city exchange

സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ ജനുവരി 26ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഓള്‍ഡ് ദോഹ പോര്‍ട്ടിലാണ് പരീക്ഷണം നടക്കുകയെന്ന് മുവാസലാത്ത് വ്യക്തമാക്കി.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫോമിലൂടെ പേര് രജിസ്റ്റര്‍ ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് ഈ പരീക്ഷണത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയത്ത് പങ്കെടുക്കുന്നവര്‍ അവരുടെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നല്‍കുകയും തങ്ങള്‍ക്ക് അനുയോജ്യമായ സമയസ്ലോട്ട് തെരഞ്ഞെടുക്കുകയും വേണം.

ഓരോ റോബോടാക്സി യാത്രയിലും പരമാവധി രണ്ട് പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ എന്നും മുവാസലാത്ത് അറിയിച്ചു.

- Advertisement -
Ad image

രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന റോബോടാക്സി ഗതാഗത മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 11 ക്യാമറകള്‍, നാല് റഡാറുകള്‍, നാല് ലിഡാര്‍ സെന്‍സറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഏകീകൃത സംവിധാനമാണ് റോബോട്ടാക്സിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ 360 ഡിഗ്രി പരിസരബോധം, കൃത്യമായ നാവിഗേഷന്‍, തത്സമയ തടസ്സം കണ്ടെത്തല്‍ എന്നിവ സാധ്യമാക്കുന്നു.

Share This Article
Leave a Comment
error: Content is protected !!