

ദോഹ: നാല് പതിറ്റാണ്ടിലേറെ കാലം ഖത്തറില്‍ മത സാമൂഹിക വിദ്യാഭ്യാസ മേഖലകളിലും അനാഥ അഗതി സംരക്ഷണ രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തന പാരമ്പര്യമുള്ള സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് 2025- 2026 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അരോമ ദര്‍ബാര്‍ ഹാളില്‍ നടന്ന നാട്ടുകാരുടെ വിപുലമായ ജനറല്‍ ബോഡി സംഗമത്തില്‍ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

അബ്ദുല്‍ നാസര്‍ നീലിമ പ്രസിഡന്റായും സല്‍മാന്‍ മുണ്ടിയാട്ടും ജനറല്‍ സെക്രട്ടറിയായും ഷംസീര്‍ വെങ്കപ്പെറ്റ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. തിയ്യാറമ്പത് കുഞ്ഞമ്മദ്, നാസര്‍ പി പി, ഇ എം കുഞ്ഞമ്മദ്, സമീര്‍ മാലോല്‍, എം ടി ഫൈസല്‍, നസീര്‍ പി പി കെ, കെ എം ഫൈസല്‍, നൗഫല്‍ തട്ടാന്റെ വിട, റാഷി കുന്നോത്ത്, റാഹിദ് സി പി എന്നിവര്‍ സഹഭാരവാഹികളായും തിരഞ്ഞെടുക്കപ്പെട്ടു.

നാസര്‍ നീലിമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ എം സി സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. റഈസ് ഫൈസി പ്രാര്‍ഥന നടത്തി. ഇസ്ലാമിക് സെന്റര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദലി ഖാസിമി ഉല്‍ബോധന പ്രസംഗം നടത്തി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലം ജനറല്‍ സെക്രട്ടറിയായിരുന്ന പി വി എ നാസര്‍ ആണ് ഉപദേശക സമിതി ചെയര്‍മാന്‍. മുഖ്യ രക്ഷാധികാരി തയ്യില്‍ കുഞ്ഞബ്ദുള്ള ഹാജി, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ മാര്‍ അബ്ദുല്‍ ലത്തീഫ് തിരുവോത്ത്, കെ എം നാസര്‍, കെ പി ഇബ്രാഹിം, കക്കുളങ്ങര ഇബ്രാഹിം, മജീദ് കേളോത്ത് എന്നിവരെയും തിരഞ്ഞെടുത്തു.
ജനറല്‍ ബോഡി അവതരിപ്പിച്ച വിവിധ സബ് കമ്മിറ്റികളെയും യോഗത്തില്‍ പ്രഖ്യാപിച്ചു. ഹൃദയപൂര്‍വ്വം, അലിഫ്, വി സേവ്, കനിവ്, വി കെയര്‍, വിഭവ സമാഹരണം എന്നിങ്ങനെയുള്ള സബ് കമ്മിറ്റികളാണ് ജമാഅത്തിന് കീഴില്‍ വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നത്.
ഹൃദയപൂര്‍വ്വം റമദാന്‍ റിലീഫ് പദ്ധതി ചെയര്‍മാനായി പി കെ കെ അബ്ദുള്ള, വൈസ് ചെയര്‍മാന്‍മാര്‍ ഷെനീഫ് പാലൊള്ള പറമ്പത്ത്, ഹമീദ് കണ്ടിയില്‍, കണ്‍വീനര്‍ നിസാര്‍ തയാട്ടു കുനി, ജോയിന്റ് കണ്‍വീണര്‍ ഷാനിബ് വാരിപറമ്പത്ത്, ട്രെഷറര്‍ കരീം താനി, ടെക്‌നികല്‍ സപ്പോര്‍ട്ട് നിസാര്‍ ആയാടതില്‍ എന്നിവരെയും ്അലിഫ് വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ഡോ. നൗഷാദ് തയ്യില്‍, വൈസ് ചെയര്‍മാന്‍ സഹദ് കാര്‍ത്തികപ്പള്ളി, കണ്‍വീനര്‍ സജീര്‍ നടുകണ്ടി, ജോയിന്റ് കണ്‍വീനര്‍ ജാഷിര്‍ മാക്കനാരി, ട്രെഷറര്‍ ഫൈസല്‍ ചാലക്കല്‍ എന്നിവരെയും കനിവ് പദ്ധതി ചെയര്‍മാന്‍ സത്താര്‍ തുണ്ടിയില്‍, വൈസ് ചെയര്‍മാന്‍ ഫിറോസ് പറമ്പത്ത്, കണ്‍വീനര്‍ എം പി ഇല്ല്യാസ് എന്നിവരെയും
വി കെയര്‍ സേവന പദ്ധതി ചെയര്‍മാന്‍ റഹീം ചേനാര്‍കണ്ടി, വൈസ് ചെയര്‍മാന്‍ ഡോ. ഫര്‍ഹാന്‍, കണ്‍വീനര്‍ മുഹമ്മദ് അലി, മൊയിലോത്ത്കണ്ടി, ജോയിന്റ് കണ്‍വീനര്‍ ഫായിസ് അരോമ എന്നിവരെയും വിഭവ സമാഹരണം ചെയര്‍മാന്‍ സാദിക്ക്, കോയികര വൈസ് ചെയര്‍മാന്‍മാര്‍ കിഴക്കയില്‍ മൂസ, യാസര്‍ കുറ്റികാട്ടില്‍, കണ്‍വീനര്‍ ഷൗക്കത്ത് തയാട്ടുകുനി, ജോയിന്റ് കണ്‍വീനര്‍ ഹമീദ് വട്ടകണ്ടി, കെ എം അസീസ് എന്നിവരെയും
വി സേവ് സമ്പാദ്യ പദ്ധതി ചെയര്‍മാന്‍ ഫൈസല്‍ അരോമ, വൈസ് ചെയര്‍മാന്‍ ഷമീം മുംമ്തസ, നാഫി ചിറകുനി, ചീഫ് കോ- ഓര്‍ഡിനേറ്റര്‍ റിയാസ് ആയാടതില്‍, കണ്‍വീനര്‍ ഷുഹൈബ് കുറ്റിയില്‍, ജോയിന്റ് കണ്‍വീനര്‍ ജബ്ബാര്‍ തിയ്യാറമ്പത്, മുഹമ്മദ് അലി എം കെ, ഷംഷാദ് വരികൊളത്തില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

വില്ല്യാപ്പള്ളി, മയ്യന്നൂര്‍, മലാറക്കല്‍, പറമ്പില്‍, ആലനൂര്‍, അരയാകൂല്‍ തായെ, കൊളത്തൂര്‍ എന്നി ഏഴു മഹല്ലുകളിലെ ഭരണ സമിതി മെമ്പര്‍മാരായി 140 പേരെയും 5 ക്ഷണിതാവ് എന്നിവരെയും ഫൈസല്‍ അരോമ അവതാരകനായും എം പി ഇല്യാസ് അനുവാദകനായും അവതരിപ്പിച്ച പാനല്‍ സദസ് ഏകകണ്‌ഠേന അംഗീകരിച്ചു. കുറ്റ്യാടി മണ്ഡലം കെ എം സി സി പ്രസിഡന്റ് എന്‍ പി ഗഫൂറിന്റെ റിട്ടേര്‍ണിങ് ഓഫീസര്‍ ചുമതലയോടെയാണ് തിരഞ്ഞെടുപ്പ് പാനലിലൂടെയാണ് ഭാരവാഹികളെയും സബ് കമ്മിറ്റികളെയുയും തിരഞ്ഞെടുത്തത്.
ഇ കെ മുഹമ്മദ് ഷെരിഫ് മുഖ്യപ്രഭാഷണം നടത്തി. ഭരണ സമിതി നിലവില്‍ വന്നതിനു ശേഷം പി വി എ നാസര്‍, ഫൈസല്‍ കായക്കണ്ടി, സത്താര്‍ തുണ്ടിയില്‍, എം പി ഇല്യാസ്, ഡോ. നൗഷാദ് തയ്യില്‍, പോക്കര്‍ തയ്യുള്ളതില്‍, ഏച്ചിലാട്ട് കുഞ്ഞി മൂസ്സ ഹാജി, രാമത് കുനി കുഞ്ഞമ്മദ്, നാസര്‍ ടി സി, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പി വി എ നാസര്‍ സ്വാഗതവും സല്‍മാന്‍ മുണ്ടിയാട്ടു നന്ദിയും പറഞ്ഞു.

