അവസരം ഒത്തുവന്നാല്‍ ദുല്‍ഖറിനോടൊപ്പം അഭിനയിക്കുന്നത് ആലോചിക്കാമെന്ന് മമ്മൂട്ടി

Web Desk
1 Min Read

ദോഹ: അവസരം ഒത്തുവന്നാല്‍ ദുല്‍ഖര്‍ സല്‍മാനുമൊത്തുള്ള സിനിമ ചെയ്യുന്ന കാര്യം ആലോചിക്കാമെന്ന് മമ്മൂട്ടി. ദോഹയില്‍ റോഷാക്ക് സിനിമയുടെ ആഗോള ലോഞ്ചിംഗിന്റെ ഭാഗമായി എത്തിയ അദ്ദേഹം സംസാരിക്കുകയായിരുന്നു.

city exchange

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്താണ് ഖത്തറില്‍ ആഗോള ലോഞ്ചിംഗ് നിര്‍വഹിച്ചത്.

ട്രെയിലര്‍ കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ലെന്ന് പറയുന്നവരോട് ഒന്നും മനസ്സിലാകാതിരിക്കാനാണ് ട്രെയിലറിലൂടെ ശ്രമിക്കുന്നതെന്നും സൂചനകള്‍ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഥയും കഥാപാത്രങ്ങളും നോക്കിയാണ് താന്‍ സിനിമ തെരഞ്ഞെടുക്കാറുള്ളതെന്നും പുതുതായി എന്തെങ്കിലും ചെയ്യാനുണ്ടോ എന്നു ആലോചിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. അഭിമുഖങ്ങള്‍ പ്രശ്‌നമാകാതിരിക്കാന്‍ സാമാന്യ ധാരണയോടെ മുമ്പോട്ടു പോകുന്നതാണ് നല്ലതെന്ന് സമീപകാല അഭിമുഖ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
മമ്മൂട്ടി ഫോട്ടോ: വിനോദ് വി നായര്‍

പല തലമുറകളോടൊപ്പം സിനിമയില്‍ അഭിനയിച്ച അനുഭവത്തില്‍ എന്താണ് തോന്നുന്നതെന്നും അവര്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നുമുള്ള ചോദ്യത്തിന് നമ്മള്‍ പഴയതായിപ്പോകാതിരിക്കാന്‍ പുതിയ തലമുറയെ നോക്കി പരമാവധി അവരെ പോലെ ആകാന്‍ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

മലയാളത്തില്‍ കൂടുതല്‍ സൈക്കോ സിനിമകള്‍ അടുത്ത കാലത്തായി വരുന്നതെന്താണെന്ന ചോദ്യത്തിന് ഓരോ കാലത്തും ഓരോ ട്രെന്‍ഡാണെന്നും ഒരു സമയത്തിനപ്പുറം അവ മാറുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!