Community
ഖത്തര്‍ ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികള്‍
ദോഹ: തൃശൂര്‍ ജില്ലയിലെ ചാവക്കാട് പ്രവാസികളുടെ ഖത്തറിലെ സാംസ്‌കാരിക കൂട്ടായ്മയായ ചാവക്കാട് പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. ദോഹ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്‍ട്രലില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു.
ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത് റിട്ടേണിങ്ങ് ഓഫീസറായി നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു വര്‍ഷക്കലത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കബീര്‍ തെരുവത്ത് (പ്രസി),
നിഷാം ഇസ്മായില്‍, റാഫി ചാലില്‍, മനോജ് (വൈസ് പ്രസി), ഷെറിന്‍ പരപ്പില്‍ (ജന സെക്ര), സി ഷാജി, മുസ്തഫ ചാവക്കാട്, ജിംന്നാസ് അലി (ജോ സെക്ര), പി എന്‍ രഞ്ജിത്ത് കുമാര്‍ (ട്രഷ), നിജാസ് (ജോ് ട്രഷ), അബ്ദുല്ല തെരുവത്ത് (ഗ്ലോബല്‍ ചെയര്‍മാന്‍), ഷാജി ആലില്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), പി എന്‍ ബാബുരാജ്, നാസര്‍ എന്‍ ടി, ഷെജി വലിയകത്ത്, ഡോ. ഷാഫി (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍) ജനറല്‍ ബോഡി തെരഞ്ഞെടുത്തു.
ചാവക്കാട് പ്രവാസി അസോസിയേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ഡോ. ഷാഫി, ഷാജി ആലില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
സെക്രട്ടറി സഞ്ചയന്‍ പാണ്ടിരിക്കല്‍ സ്വാഗതവും രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.