

ദോഹ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ടെലിഫോണ്‍ സംഭാഷണം നടത്തി. രാജ്യം ലോകകപ്പ് ഫുട്ബാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങവെയാണ് അമീര്‍ ശനിയാഴ്ച രാവിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്.

അമീറുമായുള്ള ഫോണ്‍ സംഭാഷണ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ദീപാവലി ആശംസക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി ലോകകപ്പ് ഫുട്ബാളിന് ഇന്ത്യയുടെ എല്ലാ വിജയാശംസകളും നേര്‍ന്നു. ഇന്ത്യയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷികം 2023ല്‍ ഇരുരാജ്യങ്ങളും സംയുക്തമായ ആഘോഷിക്കാന്‍ സംഭാഷണത്തില്‍ ധാരണയായതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

