ക്യുഗെറ്റിന്റെ ഗ്രോ യുവര്‍ ഗ്രീന്‍ ഫുഡ് ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജിന്റെ ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ക്യു ഗെറ്റ് 2023ല്‍ ആരംഭിച്ച ഹരിത സംരംഭമായ ‘ഗ്രോ യുവര്‍ ഗ്രീന്‍ ഫുഡ്’ (ജി വൈ ജി എഫ്) ഖത്തര്‍ പരിസ്ഥിതി ദിനം 2025 വിവിധ പരിപാടികളോടെ തങ്ങളുടെ കൃഷിയിടത്തില്‍ ആഘോഷിച്ചു.

city exchange

ആഘോഷ പരിപാടികള്‍ ക്യുഗെറ്റ് പ്രസിഡണ്ട് ടോമി വര്‍ക്കി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

മനസ്സില്‍ ആര്‍ദ്രതയുള്ളവരാകും മണ്ണിനെ സ്‌നേഹിച്ച് മണ്ണില്‍ പണിയെടുക്കുന്നവരെന്നും ആര്‍ദ്രതയുള്ള മനസ്സുകളുടെ അഭാവമാണ് സമൂഹത്തില്‍ വളര്‍ന്നു വരുന്ന ക്രൂരതകള്‍ക്കാധാരമെന്നും മണ്ണിലേക്ക് തന്നെ തിരിച്ച് പോകേണ്ടവരാണെന്ന ബോധത്തോടെ മണ്ണിനെ സ്‌നേഹിച്ച് വളരാന്‍ പുതിയ തലമുറക്ക് വഴിയൊരുക്കാന്‍ പരിസ്ഥിതി ദിനാചരണങ്ങളും പ്രവര്‍ത്തനങ്ങളും കാരണമാകട്ടേയെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ക്യുഗെറ്റ് ട്രഷറര്‍ വര്‍ഗീസ് ആശംസിച്ചു.

ചടങ്ങില്‍ ക്യുഗെറ്റ് കുടംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ജി വൈ ജി എഫ് പ്രവര്‍ത്തകരും പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ തൈകള്‍ നട്ടാണ് പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ജി വൈ ജി എഫിന്റെ കുട്ടി കര്‍ഷകരായ ജുവാന്‍, ഇഹ്‌സാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചെടികള്‍ നട്ടത്.

- Advertisement -
Ad image

ജി വൈ ജി എഫ് അംഗങ്ങളും ക്യുഗെറ്റ് ഭാരവാഹികളുമായ ഗ്രീഷ്മ, ഗോപാല്‍ റാവു, നിഷല്‍ പി ജി, ജോണ്‍സണ്‍ ബേബി, മൊഹിയദ്ദീന്‍, പ്രദോഷ്, ഇര്‍ഷാദ് ഷാഫി, സജീവ് കുമാര്‍ വി കെ, പ്രിയ ജോണ്‍സണ്‍, റോബിന്‍ ജോസ്, ലവ്ബിന്‍, രാജേഷ്, അഭിലാഷ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

ജി വൈ ജി എഫ് ജനറല്‍ കണ്‍വീനര്‍ ഡയസ് തോട്ടന്‍ ആഘോഷ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!