

റിയാദ്: റിയാദ് പൂക്കോട്ടൂര്‍ പഞ്ചായത്ത് കെ എം സി സി ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ബത്തയിലെ ലുഹ മിനിഹാളില്‍ നടന്ന യോഗം റിയാദ് മലപ്പുറം മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. മുജീബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ 2022-24 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി യൂനുസ് തോട്ടത്തില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂനുസ് കൈതക്കോടന്‍, പി സി അബ്ദുല്‍ മജീദ്, ശറഫുദ്ധീന്‍ പൂക്കോട്ടൂര്‍ എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അമീര്‍ അലി പൂക്കോട്ടൂര്‍ സ്വാഗതവും അബ്ദുല്‍ നാസര്‍ അറവങ്കര നന്ദിയും പറഞ്ഞു. അബ്ദുല്‍ കരീം ചെറുവെള്ളൂര്‍ ഖിറാഅത്ത് നടത്തി.
ഭാരവാഹികള്‍: അബൂബക്കര്‍ വെള്ളൂര്‍ (ചെയര്‍), അഷ്റഫ് കോഴിശ്ശേരി (പ്രസി), അബ്ദുല്‍ കരീം ചെറുവെള്ളൂര്‍, ബഷീര്‍ പള്ളിമുക്ക്, അലി മുണ്ടിത്തൊടിക (വൈസ് പ്രസി), അബ്ദുല്‍ നാസര്‍ അറവങ്കര (ജന സെക്ര), ശരീഫ് പാറക്കല്‍, അയൂബ് പള്ളിമുക്ക്, ജസാര്‍ പൂക്കോട്ടൂര്‍ (സെക്ര) നിസാമുദ്ധീന്‍ മുതിരിപ്പറമ്പ് (ട്രഷറര്‍).
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

