റിയാദ് മുന്നിയൂര്‍ കെ എം സി സി പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു

Web Desk
1 Min Read

റിയാദ്: റിയാദ് മൂന്നിയൂര്‍ പഞ്ചായത്ത് കെ എം സി സി ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ബത്തയിലെ അപ്പോളോ ഡിമോറോ മിനിഹാളില്‍ നടന്ന യോഗം റിയാദ് വള്ളിക്കുന്ന് മണ്ഡലം കെ എം സി സി സെക്രട്ടറി ഷാജഹാന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ജുനൈദ് മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു.

city exchange

യോഗത്തില്‍ 2022-24 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി മന്‍സൂര്‍ കണ്ടന്‍ങ്കാരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈഫുദ്ദീന്‍ മൂന്നിയൂര്‍, നിഷാദ് കരിപ്പൂര്‍, ബഷീര്‍ തലപ്പാറ, ഇസ്മായില്‍ പടിക്കല്‍ എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അഷ്‌റഫ് വമ്പാല സ്വാഗതവും അബ്ദുല്‍ റസാഖ് വെളിമുക്ക് നന്ദിയും പറഞ്ഞു. അബ്ദുല്‍ സത്താര്‍ ഹുദവി ഖിറാഅത്ത് നടത്തി.

- Advertisement -
Ad image

ഭാരവാഹികള്‍: ബഷീര്‍ തലപ്പാറ (ചെയര്‍), അഷ്റഫ് വമ്പാല (പ്രസി), അബദുല്‍ സത്താര്‍ ഹുദവി, സിദ്ദീഖ് എടശ്ശേരി, മുസ്തഫ വെളിമുക്ക് (വൈസ് പ്രസി), റാഷിദ് എന്‍ എം (ജന സെക്ര), മുജീബ്‌റഹ്മാന്‍ പി വി പടിക്കല്‍, നാദിര്‍, അഹമ്മദ് ബാബു ഷഹാസ് (സെക്ര), അബ്ദുല്‍ റസാഖ് വെളിമുക്ക് (ട്രഷറര്‍).

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!