

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈലിലെ അല്‍ സഅദ് പ്ലാസയും ലുസൈല്‍ കൊമേഴ്‌സ്യല്‍ ബൗലവാര്‍ഡ് പ്രൊജക്ടും സന്ദര്‍ശിച്ചു.

രണ്ട് പദ്ധതികളേയും കുറിച്ച് അമീറിന് വിശദമാക്കിക്കൊടുത്തു. ടവറുകള്‍, കെട്ടിടങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയെ കുറിച്ച് അമീറിന് വിശദമാക്കി.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് മുമ്പ് ഇരു പദ്ധതികളും പൂര്‍ത്തിയാകുമെന്ന് അമീറിനെ അറിയിച്ചു. നിരവധി ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും അമീറിനെ അനുഗമിച്ചു.

