ട്രെയിന്‍ തീവെയ്പ് കേസ് പ്രതിയെ വ്യാഴാഴ്ച കേരളത്തിലെത്തിക്കും

Web Desk
1 Min Read

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെന്ന് കണ്ടെത്തി മഹാരാഷ്ട്ര എ ടി എസ് പിടികൂടിയ ഷഹറൂഖ് സെയ്ഫിയെ വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പൊലീസ് സംഘം കര്‍ണാടക വഴി റോഡ് മാര്‍ഗ്ഗമാണ് കേരളത്തിലെത്തുന്നത്.

city exchange

ഞായറാഴ്ച രാത്രി ഒന്‍പതരയ്ക്ക് ആക്രമണം നടത്തി ട്രെയിന്‍ മാര്‍ഗം ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനാണ് ഇയാളെ വേഗത്തില്‍ പിടികൂടാന്‍ സഹായിച്ചത്.

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വച്ചാണ് മഹാരാഷ്ട്ര എ ടി എസ് അറസ്റ്റ് ചെയ്തത്. റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ഇയാളുടെ ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോണ്‍ എന്നിവയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ട്രെയിനില്‍ ് പ്രതിയെ കണ്ട ദൃക്‌സാക്ഷിയുടെ സഹായത്തോടെ വരച്ച രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.

- Advertisement -
Ad image

പ്രതി യു പി സ്വദേശിയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം യു പിയിലെത്തി പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഹാരാഷ്ട്രയില്‍ വെച്ച് ഇയാള്‍ പിടിയിലായത്.

തങ്ങളുടെ ചോദ്യം ചെയ്യലില്‍ ഷഹറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേരള പൊലീസ് പ്രതിയെ ഏറ്റെടുത്തത്. ഇയാള്‍ കുറ്റകുൃത്യം ചെയ്ത ശേഷം പ്രകടമായ ലക്ഷണങ്ങളോടെ എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ചു എന്നത് കണ്ടെത്തേണ്ട പ്രധാന കാര്യമാണ്.

Share This Article
Leave a Comment
error: Content is protected !!