റമദാന്‍ സന്ദേശവുമായി വി ഡി സതീശനെത്തുന്നു 24 ചാനല്‍ നോമ്പുകാലത്തില്‍ വ്യാഴാഴ്ച; ഹൃദയപൂര്‍വ്വം ഷീല ഫിലിപ്പോസും

Web Desk
1 Min Read

ദോഹ: ഫ്‌ളവേഴ്‌സ് 24 ചാനലില്‍ സംപ്രേഷണം ചെയ്യുന്ന റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ വ്യാഴാഴ്ച കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ റമദാന്‍ സന്ദേശം നല്‍കും. നന്മയുടെ വര്‍ത്തമാനം സെഗ്മെന്റില്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ സ്വാംശീകരിച്ചെടുത്ത നന്മയെ റമദാനുമായി അദ്ദേഹം കൂട്ടിവായിക്കും.

city exchange

ഹൃദയപൂര്‍വ്വത്തില്‍ മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലിനൊപ്പം തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളുമായി എത്തുന്നത് ഖത്തറിലെ പ്രസിദ്ധ ബ്യൂട്ടീഷനും ചലച്ചിത്ര നിര്‍മാതാവുമായ ഷീല ഫിലിപ്പോസാണ്.

രുചിപ്പുരയില്‍ സിമി പോള്‍ നസീമ വലിയകത്തുമായി ചേര്‍ന്ന് മനസ്സും ശരീരവും തണുപ്പിക്കുന്ന വാട്ടര്‍മെലന്‍ മിന്റ് ജ്യൂസുമായി പ്രേക്ഷകരെ കാണാനെത്തും.

- Advertisement -
Ad image

റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്യുന്ന നോമ്പുകാലം റമദാന്‍ പ്രത്യേക പരിപാടി ബെസ്റ്റ് മീഡിയ ഖത്തറാണ് നിര്‍മാതാക്കള്‍. ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ രാത്രി 10 മണിക്കും യു എ ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നും സംപ്രേഷണം ചെയ്യുന്ന നോമ്പുകാലം ഇതിനകം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!