ഭിന്നശേഷിക്കാര്‍ക്ക് അവസരങ്ങളൊരുക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

കൊടുവള്ളി: ജീവിതത്തില്‍ പല നിലക്കും പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് പൊതുസമൂഹത്തോടൊപ്പം ഉയര്‍ന്ന് വരാനാവശ്യമായ അവസരങ്ങളൊരുക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ആതുരശുശ്രൂഷാ ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ സ്ഥാപനങ്ങളുടെ അഞ്ചാം വാര്‍ഷിക പരിപാടിയില്‍ ബധിര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

അംഗവൈകല്യങ്ങളുള്ളവര്‍ക്ക് പല തരത്തിലുള്ള കഴിവുകളുമുണ്ട്. അത് കൊണ്ടാണിപ്പോള്‍ അവരെ ക്കുറിച്ച് ഭിന്ന ശേഷിക്കാര്‍ എന്ന് പറയുന്നത്. അവര്‍ക്ക് വിഭിന്നങ്ങളായ കഴിവുകളും ശേഷിയുമുണ്ടെന്നര്‍ഥം.

ഈജിപ്തിലെ വിദ്യാഭ്യാസ മന്ത്രിയും വിശ്വസാഹിത്യകാരനുമായ ഡോ. താഹാ ഹുസൈനെ പോലെ കാഴ്ച ശേഷിയില്ലാത്ത നിരവധി പേര്‍ വളരെ ഉയരത്തിലെത്തിയിട്ടുണ്ട്. കാഴ്ച, കേള്‍വി, സംസാരം തുടങ്ങിയ കഴിവുകളില്ലാത്തവര്‍ക്കും പരിമിതിയുള്ളവര്‍ക്കും നല്ല പരിശീലനം നല്‍കിയാല്‍ വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും അവര്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

എ കെ മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ മടവൂരിന്റെ പ്രസംഗം ബധിര സുഹൃത്തുക്കള്‍ക്ക് വേണ്ടി ആംഗ്യ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. ഡഫ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി പി ഹാരിസ്, സെക്രട്ടറി കെ ജംഷീര്‍, ഷഹ്‌ല ജാസ്മിന്‍, കെ അബ്ദുറഹിമാന്‍, പി ടി അഹമദ്, കെ ഹസ്സൈന്‍, ടി പി മജീദ്, അബ്ദു മാസ്റ്റര്‍, എം ടി മജീദ് മാസ്റ്റര്‍, ഇ പി മജീദ്, ഒ പി സലിം തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image

ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍ രണ്ട് ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മത, സാംസ്‌കാരിക, രാഷ്ട്രീയ, വ്യവസായ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!