ക്ലൈമാക്‌സില്‍ കുറേ ഭാഗമില്ല; ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ് മനസ്സിലാകാതെ സൗദി പ്രേക്ഷകര്‍

Web Desk
1 Min Read

റിയാദ്: മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി സിനിമ ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിന്റെ അവസാന ഭാഗത്ത് ഏതാനും രംഗങ്ങള്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് പ്രേക്ഷകര്‍ക്ക് സിനിമ പൂര്‍ണമായി മനസ്സിലാക്കാനാവുന്നില്ലെന്ന് പരാതി. എന്തുകൊണ്ടാണ് ഇങ്ങനെ സിനിമ എടുത്തിരിക്കുന്നതെന്ന സംശയമാണ് സൗദി പ്രേക്ഷകര്‍ ഉന്നയിക്കുന്നത്.

city exchange

ക്ലൈമാക്‌സ് രംഗത്ത് നായകനേയും വില്ലനേയും കുറിച്ച് വിശദീകരിക്കുന്ന ഭാഗമാണ് സൗദിയിലെ തിയേറ്ററുകളില്‍ മുറിച്ചു മാറ്റിയിരിക്കുന്നത്. മറ്റു പലയിടങ്ങളില്‍ നിന്നും സിനിമ കണ്ടവര്‍ രംഗങ്ങളെ കുറിച്ച് വിശദീകരിച്ചപ്പോഴാണ് തങ്ങള്‍ക്ക് ആ ഭാഗങ്ങളുണ്ടാവാതിരുന്നതാണ് സിനിമ മനസ്സിലാകാതെ പോയതെന്ന് സൗദി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്.

സൗദി സെന്‍സറിംഗിലാണോ സിനിമയുടെ ഭാഗം പോയതെന്ന സംശയമാണ് പ്രേക്ഷകര്‍ക്കുള്ളത്. സിനിമ മുഴുവന്‍ വയലന്‍സും അതിഭീകര രംഗങ്ങളുമുള്ള മാര്‍ക്കോയ്ക്ക് സൗദിയില്‍ പ്രദര്‍ശനാനുമതി ലഭിച്ച സ്ഥാനത്ത് യാതൊരു വയന്‍സുമില്ലാത്ത ഡൊമിനിക്കിന്റെ ഭാഗം മുറിച്ചു മാറ്റിയത് എന്തിനാണെന്ന സംശയത്തിലാണ് സൗദി പ്രേക്ഷകര്‍.

Share This Article
Leave a Comment
error: Content is protected !!