1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ; ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍ പ്രൊമോഷന് സഫാരിയില്‍ തുടക്കം

Web Desk
1 Min Read

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ 1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ (ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍) പ്രൊമോഷന് തുടക്കമായി. അബുഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബുബക്കര്‍ മടപ്പാട്ട്, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

വൈവിധ്യമാര്‍ന്നതും കൗതുകമുണര്‍ത്തുന്നതുമായ പ്രൊമോഷനാണ് 1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ അഥവാ ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍. നാടന്‍ വിഭവങ്ങളുടെ മേളം തന്നെ ഒരുക്കി ഭക്ഷണ പ്രിയരുടെ മനം കവരും വിധമാണ് പ്രമോഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. തങ്ങളുടെ ഉപഭോക്താക്കളെ 1980 കാലഘട്ടത്തിലെ ഓര്‍മകളിലേക്ക് കൂട്ടിെക്കാണ്ടു പോകുന്ന വിധമുള്ള അലങ്കാരപ്പണികള്‍ ഒരുക്കിയിട്ടുണ്ട് എന്നതും ജീവനക്കാര്‍ക്കായി പ്രത്യേകം 1980 കാലഘട്ടത്തിലെ വസ്ത്രധാരണം വരെ ഒരുക്കിയെന്നതും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്

അധോലോക കോഴി, അങ്ങാടി കിഴി, ചാകര കൂട്ട്, നീല കുയില്‍ ബീഫ് ഫ്രൈ, അരക്കോഴി- മുക്കാക്കോഴി പൊരിച്ചത്, ഇത്തിക്കര കോഴി കൂട്ടാന്‍, നാരായണേട്ടന്റെ താറാവ് കറി, കിന്നാരം മീന്‍ ചുട്ടത്, ചാകരക്കൂട്ട്, കിള്ളിപ്പാലം മീന്‍ പൊരിച്ചത് തുടങ്ങി അനവധി ഗൃഹാതുരത്വം നിറഞ്ഞ കൊതിയൂറും വിഭവങ്ങളാണ് സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഒരുക്കിയത്.

- Advertisement -
Ad image

കൂടാതെ കപ്പേം മീന്‍ അവച്ചതും, കുട്ടേട്ടന്‍ പോത്തു കറിയും പൊറോട്ടയും, പഴങ്കഞ്ഞിയും ചുട്ടരച്ച മുളകു ചമ്മന്തിയും ഉണക്ക മീനും കാച്ചില്‍, ചേമ്പ്, മുധുരക്കിഴങ്ങ് തുടങ്ങിയവയുടെ വിവിധ കോമ്പോകളും ലഭ്യമാക്കിയിട്ടുണ്ട്.

പുതുതലമുറയ്ക്ക് പഴയ കാലങ്ങളെ അടുത്ത് അറിയാനും പഴയ തലമുറയിലുള്ളവര്‍ക്ക് അവരുടെ പഴയകാല സ്മരണകളെ തൊട്ടുണര്‍ത്താനും ഉതകുന്ന തരത്തിലാണ് സഫാരി പ്രോമോഷന്‍ ഒരുക്കിയിരിക്കുന്നത്. പ്രമോഷന്‍ സഫാരിയുടെ എല്ലാ ഔട്‌ലെറ്റുകളിലും ലഭ്യമാണ്.

ഒപ്പം തന്നെ സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!