
കൊച്ചി- പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി ഒരുക്കിയ പ്രാവ് ചിത്രം തിയേറ്ററില്‍ കണ്ട ശേഷം ചിത്രത്തിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ശങ്കര്‍. ചിത്രത്തിന്റെ ആദ്യ പകുതി പത്മരാജന്റെ കഥയില്‍ സഞ്ചരിക്കുകയും പുതുമ കൂട്ടിേച്ചര്‍ത്ത രണ്ടാം പകുതിയും നന്നായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ പ്രാവ് രണ്ടാം വാരത്തിലേക്കു വിജയകരമായി കടക്കുകയാണ്. സി ഇ ടി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പ്രാവില്‍ അമിത് ചക്കാലക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, യാമി സോന, അജയന്‍ തകഴി, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.
