‘ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക’ തീപ്പൊരി പാറിച്ച് ലിയോയുടെ പുതിയ പോസ്റ്റര്‍

Web Desk
1 Min Read

കൊച്ചി: ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ പുറത്തുവിടലുകള്‍ മുന്നേറുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റര്‍ റിലീസായി.

city exchange

ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലില്‍ ഇറങ്ങിയ പോസ്റ്ററില്‍ വിജയുടെ തീപ്പൊരി പാറിക്കുന്ന ലുക്ക് അതിഗംഭീരമാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

- Advertisement -
Ad image

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി. ഒ. പി: മനോജ് പരമഹംസ, എഡിറ്റിങ്: ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നറായ ഡ്രീം ബിഗ് ഫിലിംസ് ആണ്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!