താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം ചിത്രീകരണം ജനുവരി അവസാനം

Web Desk
1 Min Read

കായംകുളം: ഐശ്വര്യാ പ്രൊഡക്ഷന്‍സിന്റെയും സീലിയ ഫിലിം സെര്‍ക്യൂട്ടിന്റെയും ബാനറില്‍ ബൈജു ഗോപാല്‍, അലക്‌സാണ്ടര്‍ ബിബിന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കാജോളിന്റെ സിനിമാ പ്രവേശം പൂജ നടത്തി. ആരിഫ് എം പി പൂജ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.

city exchange

മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക എന്നീ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകനായ താഹ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം താഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാജോളിന്റെ സിനിമാ പ്രവേശം.

സജി ദാമോദറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. കപ്പല്‍ മുതലാളി, ഹൈലെ സ, മഹാരാജ ടാക്കീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജി ദാമോദര്‍ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രമാണിത്.

സിനിമ സ്വപ്‌നം കണ്ട് സെല്ലുലോയിഡിന്റെ മായിക പ്രപഞ്ചത്തിലേക്ക് കടന്നുവരുവാന്‍ ശ്രമിക്കുന്ന കാജോള്‍ എന്ന പെണ്‍കുട്ടിയുടെ ആദ്യത്തെ സിനിമ ലൊക്കേഷനിലെ ചിത്രീകരണ വേളയില്‍ ഉണ്ടായ രസകരമായ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

- Advertisement -
Ad image

ജനുവരി അവസാന വാരം കായംകുളം, മുതുകുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ചിത്രീകരണം നടക്കും.

പുതുമുഖം ഐശ്വര്യ ബൈജുവാണ് കാജോള്‍ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശീജിത്ത്, ഗോകുലന്‍, രമേശ് പിഷാരടി, അഞ്ജു കുര്യന്‍, ഡയാന ഹമീദ്, നസീര്‍ സംക്രാന്തി, ജെയിന്‍ കെ പോള്‍, വിഷ്ണു എന്നിവരോടൊപ്പം 19ലധികം പുതുമുഖ താരങ്ങളും അണിനിരക്കുന്നു.

സന്തോഷ് വര്‍മ്മ എഴുതിയ ഗാനങ്ങള്‍ക്ക് സുമേഷ് ആനന്ദ് ഈണം പാര്‍ന്നിരിക്കുന്നു. പി ആര്‍ ഒ: എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!