മലയാള ചിത്രം ‘ഫ്‌ളാറ്റ് നമ്പര്‍ 4ബി’ കന്നടയില്‍ തുടങ്ങുന്നു

Web Desk
1 Min Read

കൊച്ചി: ലക്ഷ്മി ശര്‍മ്മ, സ്വര്‍ണ്ണ തോമസ്, റിയാസ് എം ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണജിത്ത് എസ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ‘ഫ്‌ളാറ്റ് നമ്പര്‍ 4 ബി’ കന്നഡ റീമേക്കിനായി ഒരുങ്ങുന്നു. കന്നടയിലും ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണജിത്ത് തന്നെയാണ്. ആല്‍ഫ ഓഷ്യന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായ് വെങ്കിടേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കന്നടത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കും. 2014ല്‍ മലയാളത്തില്‍ തിയേറ്റര്‍ റിലീസായിരുന്ന ചിത്രം ഏറെ പ്രേഷകശ്രദ്ധ പിടിച്ചിരുന്നു. റിയാസ് എം ടിയുടേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

city exchange
Share This Article
Leave a Comment
error: Content is protected !!