ആക്ഷന്‍ എന്റര്‍ടൈനര്‍ അലങ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: ഗുണനിധി, ചെമ്പന്‍ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, കാളി വെങ്കട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അലങിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

city exchange

തമിഴ്നാട്- കേരള അതിര്‍ത്തിക്ക് സമീപമുള്ള യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച രീതിയില്‍ ചിട്ടപ്പെടുത്തിയ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രമാണ് അലങ്. കേരളത്തിലെ രാഷ്ട്രീയ ഗ്രൂപ്പും തമിഴ്നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ചിത്രത്തില്‍ ഒരു നായയും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.

‘ഉറുമീന്‍’, ‘പയനികള്‍ ഗവണിക്കവും’ എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകന്‍ എസ് പി ശക്തിവേല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ‘ഗുഡ് നൈറ്റ്’ എന്ന വിജയ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു അദ്ദേഹം. ജി വി പ്രകാശും ഗൗതം മേനോനും അഭിനയിച്ച ‘സെല്‍ഫി’ എന്ന വിജയ ചിത്രത്തിനു ശേഷം ഡി ശബരീഷും എസ് എ സംഘമിത്രയും ചേര്‍ന്നാണ് അലങ് നിര്‍മ്മിച്ചിരിക്കുന്നത്.

- Advertisement -
Ad image

‘അലങ്’ എന്ന പേര് പുരാതന തമിഴ് നേറ്റീവ് നായ ഇനത്തില്‍ നിന്ന് ലഭിച്ചതാണ്. ചരിത്രപരമായി രാജരാജ ചോള രാജാവിന്റെ യുദ്ധ നായ് സേനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇടുക്കി, അട്ടപ്പാടി (കേരളം), തേനി, കമ്പം, ആനക്കട്ടി (തമിഴ്‌നാട്) എന്നിവിടങ്ങളിലെ നിബിഡ വനപ്രദേശങ്ങളില്‍ 52 ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

സവിശേഷ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഒ പി: എസ് പാണ്ടികുമാര്‍, സംഗീതം: അജേഷ്, എഡിറ്റര്‍: സാന്‍ ലോകേഷ്, സ്റ്റണ്ട്: ദിനേശ് കാശി, ശബ്ദമിശ്രണം: സുരന്‍ ജി, ബാനര്‍: ഡിജി ഫിലിം കമ്പനി ആന്റ് മാഗ്‌നാസ് പ്രൊഡക്ഷന്‍സ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!