

കൊച്ചി: ഗായിത്രി സുരേഷ് നായികയായെത്തുന്ന ചിത്രം ‘അഭിരാമി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഗായത്രിക്കു പുറമേ ദൃശ്യം ഫെയിം റോഷന്‍ ബഷീര്‍, ഹരികൃഷ്ണന്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരങ്ങളുടേയും സംവിധായകന്റേയും അണിയറ പ്രവര്‍ത്തകരുടേയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് അഭിരാമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

വൈറലാകുന്ന ജീവിതങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടി വരുന്ന അന്തസംഘര്‍ഷങ്ങളുടെ കഥയാണ് അഭിരാമി പറയുന്നത്. അഭിരാമിയായി ഗായത്രി സുരേഷാണ് വേഷമിടുന്നത്. ഗായത്രിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത കഥാപാത്രമായിരിക്കും അഭിരാമി.
ദുബൈയിലും തൃശൂരിലുമായി ചിത്രീകരണം പൂര്‍ത്തിയായ അഭിരാമി എം ജെ എസ് മീഡിയയുടേയും ഇന്‍സൈറ്റ് മീഡിയയുടേയും ബാനറില്‍ മുഷ്ത്താഖ് റഹ്മാന്‍ കരിയാടനാണ് സംവിധാനം നിര്‍വഹിച്ചത്. യു എ ഇ പശ്ചാതലത്തിലെ പ്രവാസത്തിന്റെ കഥ പറഞ്ഞ ‘ദേര ഡയറീസ്’ ആണ് മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്റെ ആദ്യ ചിത്രം.
നഴ്‌സ് ജോലിയില്‍ സംതൃപ്തയാകുകയും സോഷ്യല്‍ മീഡിയകളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി പെട്ടെന്നൊരുനാള്‍ വൈറലാകുന്നതോടെ അവളുടേയും ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് അഭിരാമിയുടെ ക്യാമറ സഞ്ചരിക്കുന്നത്.

സൗദി അറേബ്യയില്‍ മാധ്യമ പ്രവര്‍ത്തകനായ വഹീദ് സമാനാണ് അഭിരാമിയുടെ രചന നിര്‍വഹിച്ചത്. മധു കറുവത്തും സന്തോഷ് രാധാകൃഷ്ണനുമാണ് നിര്‍മാതാക്കള്‍. ശബീക് തയ്യില്‍ കോ പ്രൊഡ്യൂസറും നവീന്‍ ഇല്ലത്ത്, നിരഞ്ജന്‍ റാവു, ബിബിന്‍ വിശ്വം എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്. ജോ പോളിന്റെ വരികള്‍ക്ക് സിബു സുകുമാരനാണ് സംഗീതവും പശ്ചാതല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂരാണ് ക്യാമറ. നവീന്‍ പി വിജയന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. രാം പാര്‍ഥന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഷറഫുദ്ദീന്‍ അസോസിയേറ്റ് ഡയറക്ടറുമാണ്. മുജീബുര്‍റഹ്മാനാണ് വാര്‍ത്താ വിതരണം.

