കടുവ ആഗസ്റ്റ് നാലു മുതല്‍ പ്രൈം വീഡിയോയില്‍

Web Desk
1 Min Read

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്- വിവേക് ഒബ്റോയ് ബ്ലോക്ക്ബസ്റ്റര്‍ ആഗസ്റ്റ് നാലു മുതല്‍ മുതല്‍ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ പ്രൈം വിഡിയോയില്‍ എക്സ്‌ക്ലൂസീവ് സ്ട്രീമിംഗ് ആരംഭിക്കും. 90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ഐ ജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്‌റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ആക്ഷന്‍ ഡ്രാമയായ കടുവ പറയുന്നത്. സംയുക്ത മേനോന്‍ നായിയാകുന്ന ചിത്രത്തില്‍ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

city exchange

‘കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമയാണ്. ജീവിതത്തേക്കാള്‍ വലിയ മാസ്സ്, ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. കുറച്ചുകാലമായി മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു വിഭാഗമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്.’ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് വളരെയധികം സ്നേഹം ലഭിക്കുന്നുണ്ട്, പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുമ്പോള്‍ കടുവയ്ക്ക് അതേ സ്നേഹവും അഭിനന്ദനവും ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

‘എന്റെ കരിയറില്‍ അതുല്യമായ വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്, ഈ സിനിമയിലെ ജോസഫിന്റെ കഥാപാത്രം അതിന് ഉദാഹരണമാണ്. ഈ സിനിമയ്ക്കും എന്റെ കഥാപാത്രത്തിനും ലഭിക്കുന്ന സ്നേഹം കാണുമ്പോള്‍ സന്തോഷമുണ്ട്. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള കൂടുതല്‍ പ്രേക്ഷകര്‍ക്ക് കടുവയെ കാണാനാകും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിക്കുന്ന വിവേക് ഒബ്‌റോയ് പറഞ്ഞു.

- Advertisement -
Ad image

ആകര്‍ഷകവും രസകരവുമായ ആക്ഷന്‍ ഡ്രാമയുടെ എല്ലാ ചേരുവകളും കടുവയിലുണ്ട്, അതിന്റെ തീവ്രത കൂട്ടുന്ന വിധം പൃഥ്വിരാജും വിവേകും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്- സംവിധായകനായ ഷാജി കൈലാസ് പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പ്രൈം വീഡിയോയിലൂടെ കടുവ ആസ്വദിക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!