സുരേഷ് കൂവാട്ടിന്റെ സൈഗോണിന്റെ യുദ്ധക്കുട്ടികള്‍ കവര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: എഴുത്തുകാരന്‍ സുരേഷ് കൂവാട്ടിന്റെ പുതിയ കഥാസമാഹാരം ‘സൈഗോണിന്റെ യുദ്ധക്കുട്ടികള്‍’ കവര്‍ പ്രകാശനം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരും ദോഹയിലെ വിശിഷ്ട വ്യക്തികളും ചേര്‍ന്ന് സമൂഹമാധ്യമം വഴി നിര്‍വ്വഹിച്ചു.

city exchange

പുതുവത്സര ദിനത്തില്‍ എഴുത്തുകാരായ പി സുരേന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, കെ ടി സൂപ്പി, ഷീല ടോമി, ജിന്‍ഷ ഗംഗ, ഷമിന ഹിഷാം, നയന വൈദേഹി, വി ഷിനിലാല്‍, മനോജ് വെള്ളനാട്, കെ വി മണികണ്ഠന്‍, റിഹാന്‍ റാഷിദ്, മനീഷ് മുഴക്കുന്ന്, ബിനീഷ് പുതുപ്പണം എന്നിവര്‍ പ്രകാശനത്തില്‍ പങ്കാളികളായി. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍ ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

‘തേന്‍വരിക്ക’ (കഥാസമാഹാരം), ‘മലക്കാരി’ (നോവല്‍) എന്നിവ നേരത്തെ പ്രസിദ്ധീകൃതമായ കൃതികളാണ്. ആനുകാലികങ്ങളില്‍ കഥകളെഴുതാറുണ്ട്.

ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം എക്‌സിക്യൂട്ടീവ് അംഗമായ സുരേഷ് കൂവാട്ട് നിലവില്‍ ഖത്തറില്‍ ‘ടീ ടൈം’ ഗ്രൂപ്പിന്റെ മീഡിയ കോര്‍ഡിനേറ്ററായി ജോലിചെയ്യുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!