
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ തെരഞ്ഞെടുക്കപ്പെട്ട ഡിവിഷണല്‍ നേതാക്കള്‍ക്കായി ലീഡര്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു. നേതൃത്വ ശേഷി വളര്‍ത്തുകയും സാമൂഹിക സേവന രംഗത്ത് കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉറപ്പാക്കുകയും ചെയ്യുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഐ ബി പി സി ഖത്തര്‍ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീം പരിപാടി ഉദ്ഘാടനം ചെയ്തു. നേതൃത്വം സ്ഥാനമോ അധികാരമോ മാത്രമല്ല അത് ഉത്തരവാദിത്വബോധത്തോടെ സ്വീകരിക്കേണ്ട പ്രവര്‍ത്തിയാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. യാഥാര്‍ഥ്യത്തെ വ്യക്തമായി മനസ്സിലാക്കുകയും ലക്ഷ്യത്തിലേക്ക് വ്യക്തമായ ദിശയോടെ മുന്നേറുകയും ചെയ്യുന്നത് നേതൃത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. നന്ദിയുടെയും സത്യസന്ധമായ സേവനത്തിന്റെയും മൂല്യങ്ങള്‍ ഓരോ നേതാവും ഉള്‍ക്കൊള്ളണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പരിപാടിയിലെ മറ്റു സെഷനുകളിലായി ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട് വിദഗ്ദര്‍ ക്ലാസുകള്‍ നയിച്ചു.
സംഘടനാ വളര്‍ച്ചയിലെ സോഷ്യല്‍ മീഡിയയിലെ മാര്‍ക്കറ്റിങ് സാധ്യതകള്‍ എന്ന വിഷയത്തില്‍ സ്‌കൂള്‍ ബോക്‌സ് സി ഇ ഒയും സോഫ്റ്റ് സ്‌കില്‍ ട്രൈയിനറുമായ അമീര്‍ ഷാജി സംസാരിച്ചു.
ഫോക്കസ് ഖത്തറിന്റെ മുന്‍കാല നേതാക്കള്‍ പങ്കെടുത്ത ‘ലെഗസി ലാബ്’ ഇന്ററാക്ടീവ് സെഷന്‍ ഫോക്കസിന്റെ ഇരുപത് വര്‍ഷത്തെ യാത്രയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചതിനോടൊപ്പം തന്നെ ഭാവി പദ്ധതികളെ കുറിച്ചുള്ള ആശയ വിനിമയങ്ങളുടെ കൈമാറ്റ വേദിയായി.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സിറാജ് ഇരിട്ടി മൂല്യാധിഷ്ഠിത ദാര്‍ശനികതയിലൂടെ സാമൂഹ്യ സേവന രംഗത്ത് ഫോകസ് ഖത്തര്‍ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ചു.
ചടങ്ങില്‍ സി ഇ ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ചു. അമീനു റഹ്മാന്‍, മുഹമ്മദ് ആഷിഖ്, അന്‍സബ്, മുഹമ്മദ് ഷഫീഖ്, ത്വാഹ മുഹമ്മദ്, റഷീഖ് ബക്കര്‍, ഫഹ്സിര്‍ റഹ്മാന്‍, ഹാഫിസ് ഷബീര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഫോക്കസ് ഖത്തര്‍ സി ഒ ഒ ഡോ. റസീല്‍ മൊയ്തീന്‍ സ്വാഗതം പറഞ്ഞു.

