

മനാമ: ഐ സി എഫ് ഉംറ സര്‍വ്വീസിന് കീഴില്‍ ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് തിരിച്ചെത്തിയ സംഘാംഗങ്ങള്‍ ഒത്തുചേര്‍ന്ന സൗഹൃദ സംഗമം ശ്രദ്ധേയമായി. മുപ്പത് വര്‍ഷം മുമ്പ് തുടക്കം കുറിച്ച ഐ സി എഫ് ഉംറ സേവന വിഭാഗത്തിന് കീഴില്‍ കഴിഞ്ഞ വര്‍ഷം 1500 പേരാണ് ഉംറ നിര്‍വ്വഹിച്ചത്.

ഉമ്മുല്‍ ഹസം ബാങ്കോക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഐ സി എഫ് ബഹ്‌റൈന്‍ നാഷനല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷനല്‍ ഡപ്യൂട്ടി പ്രസിഡണ്ട് എം സി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.

മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, റഫീഖ് ലത്വീഫി വരവൂര്‍, ശമീര്‍ പന്നൂര്‍ പ്രസംഗിച്ചു. അന്‍സാര്‍ അബ്ദുല്‍ കരീം, നിസാര്‍, മൊയ്തീന്‍ ഹാജി എന്നിവര്‍ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. മുസ്ഥഫ ഹാജി കണ്ണപുരം സ്വാഗതവും ഷംസുദ്ധീന്‍ പൂക്കയില്‍ നദിയും പറഞ്ഞു.
