
ദോഹ: മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവേശനോത്സവം പ്രശ്സ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ സി വി റപ്പായി ഉള്‍പ്പടെയുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. നവംബര്‍ എഴ്
വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മുതല്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടക്കുന്ന
കണിക്കൊന്ന പഠനം പൂര്‍ത്തിയാക്കി 100 ശതമാനം വിജയം കൈവരിച്ച് സൂര്യകാന്തി
കോഴ്‌സിലേയ്ക്ക് പ്രവേശിക്കുന്ന തൊണ്ണൂറ് വിദ്ധ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ കൈമാറും. കണിക്കൊന്ന കോഴ്‌സിന്റെ പുതിയ ബാച്ചുകള്‍ക്കും തുടക്കമാവും.

മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ അധ്യാപകര്‍ക്കുള്ള ബാഡ്ജുകളും ചടങ്ങില്‍ വിതരണം ചെയ്യും. മലയാളം മിഷന്‍ കുട്ടികളും ഭാഷാ പ്രവര്‍ത്തകരും ചേര്‍ന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും.

