

ദോഹ: ഖത്തര്‍ എയര്‍വേസ് ദോഹ- തിരുവനന്തപുരം സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസ് തുടങ്ങി. നിലവില്‍ സര്‍വീസ് നടത്തുന്ന എ 320 വിമാനത്തിനു പകരമാണ് ആഴ്ചയില്‍ രണ്ടു ദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനെര്‍ സര്‍വീസ് നടത്തുക.

ഡ്രീംലൈനറിന്റെ വരവോടെ സീറ്റുകളുടെ എണ്ണം എ 320നെ അപേക്ഷിച്ച് 160-നിന്ന് 254 ആയി വര്‍ധിക്കും. ബിസിനസ് ക്ലാസ്സില്‍ മാത്രം 22 സീറ്റുകള്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആണ് ഡ്രീംലൈനെര്‍ സര്‍വീസ് നടത്തുക. മറ്റു അഞ്ച് ദിവസങ്ങളില്‍ എ 320 സര്‍വീസ് തുടരും.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആദ്യ ഡ്രീംലൈനെര്‍ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേറ്റു. ഡ്രീംലൈനറിന്റെ വരവോടെ ഗള്‍ഫിലേക്കും യൂറോപ്പ്, യു എസ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്കും തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ യാത്രാ സൗകര്യം ഒരുങ്ങും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

