ഈദ് അല്‍-അദ്ഹ വാരാന്ത്യത്തില്‍ ഖത്തറില്‍ ചൂടും ശക്തമായ കാറ്റുമുണ്ടാകും

Web Desk
1 Min Read

ദോഹ: ഈദ് അല്‍-അദ്ഹയുടെ വാരാന്ത്യത്തില്‍ ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 6 വെള്ളിയാഴ്ച 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയുണ്ടാകും. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് പകല്‍ സമയത്ത് 22 നോട്ട് വരെ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.

city exchange

ജൂണ്‍ അഞ്ചിന് വ്യാഴാഴ്ച വൈകിട്ടുണ്ടാകുന്ന ശക്തമായ കാറ്റും പൊടിപടലങ്ങളും ജൂണ്‍ 6 വെള്ളിയാഴ്ചയും ജൂണ്‍ 7 ശനിയാഴ്ചയും ക്രമേണ കുറയും.

വ്യാഴാഴ്ചയും ശനിയാഴ്ചയും താപനില പരമാവധി 39ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ ഏറ്റവും താഴ്ന്നത് 31 ഡിഗ്രി സെല്‍ഷ്യസും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അലര്‍ജിയും ഉയര്‍ന്ന താപനിലയില്‍ ബുദ്ധിമുട്ടുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!