

ആലുവ: ബെന്നി ബഹനാന് എം പിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റല്‍ വിസ്ഡം രണ്ടാം ഘട്ടം ആരംഭിച്ചു. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ബെന്നി ബഹനാന് എം പിയുടെ ‘ഒപ്പമുണ്ട് എം പി’ എന്ന സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റില്‍ വിസ്ഡം പദ്ധതിയുടെ രണ്ടാം ഘട്ടമായി സിയാലിന്റെ സി എസ് ആര് ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാപ്ടോപ്പുകള് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കൈമാറിയത്.


കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവള മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെന്റ് ഫ്രാന്‍സിസ് അസീസി സ്കൂള്‍ നെടുമ്പാശ്ശേരി, ബ്രഹ്മാനന്ദോദയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാലടി, മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കപ്രശ്ശേരി, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മലയാറ്റൂര്‍, ഗവ യു പി സ്കൂള്‍ ആഴകം, സെന്റ് സേവ്യര്‍സ് കോളേജ് ഫോര്‍ വിമന്‍ ആലുവ, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ കാഞ്ഞൂര്‍, സെന്റ് മേരീസ് എല്‍ പി സ്കൂള്‍ മഞ്ഞപ്ര, കാലടി പ്ലാന്റേഷന് ഹൈസ്കൂള്‍ അയ്യമ്പുഴ, ഗവ യു പി സ്കൂള്‍ പുറ്റുമാനൂര്‍, പുത്തന്‍കുരിശ് ഇന്‍ഫന്റ് ജീസസ് എല്‍ പി സ്കൂള്‍ കിടങ്ങൂര്‍, നിര്‍മല എല്‍ പി സ്കൂള്‍ മലമുറി പുല്ലുവഴി, സെന്റ് പോള്‍സ് ഗവ. എല്‍ പി സ്കൂള്‍ ഐരാപുരം, ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പനങ്ങാട്, സെന്റ് ജോണ്‍സ് എച്ച് എസ് എസ് തിരുവാണിയൂര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ലാപ് ടോപ്പുകള്‍ നല്‍കിയത്.

മുന്‍ എം എല്‍ എ പി ജെ ജോയ്, അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ ഷിയോപോള്‍, അങ്കമാലി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, അങ്കമാലി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിനി മനോജ്, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എം വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സുഹാസ് നട്ടു.

